കൊയിലാണ്ടി:ദേശീയപാതയിൽ പൊയിൽക്കാവ് ടൗണിൽ മരം കയറ്റിയ ലോറി മറിഞ്ഞ് അപകടം.അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.നിറയെ മരവും കയറ്റി വന്ന ലോറി ഒരു ഭാഗത്തേക്ക് മറിയുകയായിരുന്നു. പൊയിൽക്കാവ് ടൗണിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി പ്രവർത്തികൾ നടന്നു വരുന്നുണ്ട്. സർവ്വീസ് റോഡിലേക്ക് ഇറങ്ങുന്നിടത്താണ് ലോറി മറിഞ്ഞത്.ഈ ഭാഗത്ത് റോഡ് കുണ്ടും കുഴിയും നിറഞ്ഞതാണ്.ഇതായിരിക്കാം അപകട കാരണമായതെന്നാണ് വിവരം.അപകടത്തെ തുടർന്നു ദേശീയപാതയിൽ വലിയ ഗതാഗത സ്തംഭനം ഉടലെടുത്തിട്ടുണ്ട്




