കൊയിലാണ്ടി: കൊല്ലം നെല്ല്യാടി റോഡിലെ അണ്ടർപാസിൻ്റെ സമീപത്തുള്ള സർവീസ് റോഡ് തകർന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. തകർന്ന സർവിസ് റോഡിൽ വെള്ളം കെട്ടി കിടക്കുകയാണ്. കുഴികളിൽ തെന്നി വീണു കഴിഞ്ഞ ദിവസവും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർക്ക് പരിക്കേറ്റു.
നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നു പോകുന്ന ആനക്കുളം – മുചുകുന്ന് റോഡ്, കൊല്ലം മേപ്പയൂർ റോഡ് കൊയിലാണ്ടി മുത്താമ്പി റോഡ് എന്നിവിടങ്ങളിലെല്ലാം അടിപ്പാതയുടെ സമീപം റോഡ് തകർന്ന് കിടപ്പാണ്. കാറുകൾ, ഓട്ടോറിക്ഷകൾ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർ എന്നിവർക്കാണ് ഇതു കൊണ്ട് യാത്രാ ക്ലേശം കൂടുതൽ അനുഭവിക്കേണ്ടി വരുന്നത്.





