മേപ്പയ്യൂർ: ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി പ്രസന്നകുമാരി ചൂരപ്പറ്റമീത്തലിൻ്റെ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻ്റ് മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ മുജീബ് കോമത്ത് അധ്യക്ഷനായി. കൺവീനർ കെ.ശ്രീധരൻ, ശ്രീനിലയം വിജയൻ, ആന്തേരി ഗോപാലകൃഷ്ണൻ, കെ.എം ശ്യാമള, ആന്തേരി കമല, മനോഹരമാരാർ, മൊയ്തി മിലൻ സംസാരിച്ചു.







