കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ നാല് വരെ ആഘോഷിക്കും. 27ന് വൈകീട്ട് അഞ്ച് മണിക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ.വാസു ഉദ്ഘാടനം ചെയ്യും. ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഏരോത്ത് ഇ.അപ്പുക്കുട്ടി നായര്‍ അധ്യക്ഷനാവും. പ്രൊഫ കാവുംവട്ടം വാസുദേവന്‍ മുഖ്യാതിഥിയാവും.
27 ന് വൈകീട്ട് ഞെരളത്ത് ഹരിഗോവിന്ദന്റെ സോപാന സംഗീതം.28 ന് ഡോ.വി.ആര്‍ ദിലീപ് കുമാറിന്റെ സംഗീത കച്ചേരി. 29-ന് തിരുവന്തപുരം നിഷ പൊന്നിയുടെ വീണകച്ചേരി. 30-ന് ഗുരുവായൂര്‍ ഭാഗ്യലക്ഷ്മിയുടെ സംഗീതകച്ചേരി. ഡിസംബര്‍ ഒന്നിന് ഡോ.വെളളിനേഴി സുബ്രഹ്മണ്യത്തിന്റെ സംഗീതകച്ചേരി. രണ്ടിന് ശ്രീവിദ്യ സെക്കന്തരബാദ് അവതരിപ്പിക്കുന്ന സംഗീതകച്ചേരി. മൂന്നിന് ശ്രീജിത്ത് ജി കമ്മത്തിന്റെ പുല്ലാങ്കുഴല്‍കച്ചേരി.






