ചെങ്ങോട്ടുകാവ് പഞ്ചായത്ത്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി പൊതുസമ്മേളനം നടത്തി. കലോപൊയിൽ നിന്നും, ലക്ഷംവീട് പരിസരത്തു നിന്നും ആരംഭിച്ച രണ്ട് പ്രകടനങ്ങൾ പെയിൽകാവിൽ സമ്മേളന നഗരിയിൽ സംഗമിച്ചു. സമ്മേളനം ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു. ശബരിമല ശാസ്താവിന്റെ സ്വർണ്ണം പോലും മോഷ്ടിക്കുന്ന ഭരണകൂത്തിന്റെ ചെയ്തികൾക്കെതിരായ കേരള ജനതയുടെ തിരിച്ചടി പഞ്ചായത്ത് തിരഞ്ഞടുപ്പോടെ ആരംഭിക്കുമെന്ന് അദ്ദേഹം പ്രസ്ഥാവിച്ചു.
യുഡിഎഫ് ചെയർമാൻ എ എം ഹംസ അധ്യക്ഷത വഹിച്ചു. സി വി ബാലകൃഷ്ണൻ, വെങ്ങളം റഷീദ്, എൻ മുരളീധരൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായ, സാജിദ് കോറോത്ത്, ലത കെ. ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളായ ഷാനി പി വി, ദേവി എ എം, ഗോപിനാഥ് സി, പ്രമോദ് വിപി തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളെ ഷാഫി പറമ്പിൽ എം പി പരിചയപ്പെടുത്തിയത് ഹർഷാരവത്തോടെ പ്രവർത്തകർ ആഘോഷമാക്കി. പഞ്ചായത്തിന്റെ ആസ്തി പോലും സംരക്ഷിക്കാൻ കഴിയാത്ത പരാജയത്തിന്റെ അഞ്ചുവർഷങ്ങളാണ് കഴിഞ്ഞുപോയതെന്ന് സമ്മേളനം കുറ്റപ്പെടുത്തി.







