കൊയിലാണ്ടി: ബപ്പൻകാട് അടിപ്പാത (അണ്ടർപാസ്) പ്രദേശത്തെ നല്ല മനസ്സുള്ള വ്യാപാരികൾ രൂപവൽക്കരിച്ച ബപ്പൻകാട് കൂട്ടായ്മ അംഗങ്ങൾ ശ്രമദാനത്തിലൂടെ അടിപ്പാത കഴുകിവൃത്തിയാക്കി, പെയിന്റ് ചെയ്ത് ഗതാഗതത്തിന് അനുയോജ്യമാക്കി.
കൊയിലാണ്ടി അയ്യപ്പൻ വിളക്ക് മഹോത്സവം അടുത്തുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനായാണ് ഈ പ്രവർത്തനം. അടിപ്പാതയിൽ ലൈറ്റിംഗ് സൗകര്യം മെച്ചപ്പെടുത്താൻ മുനിസിപ്പാലിറ്റിയും അതിവേഗം ഇടപെടണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. ഇതിലൂടെ രാത്രികാലങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും നാട്ടുകാരെല്ലാം സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയും എന്നതാണ് കൂട്ടായ്മയുടെ വിലയിരുത്തൽ.







