ഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി ഗ്ലോബൽ കൺവെൻഷൻ സെന്റർ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു

/

കാപ്പാട് : ഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി ഗ്ലോബൽ കൺവെൻഷൻ സെന്റർ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ആതുര സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ജീവകാരുണ്യത്തിന്റെയും സ്നേഹത്തിൻ്റെ അടയാളമാണ് സ്നേഹത്തിൻ്റെ നിറകുടമാണ് കെ എം സി സി എന്ന് അദ്ദേഹം പറഞ്ഞു. ഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി ചെയർമാൻ നാസിം പാണക്കാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഗ്ലോബൽ ചേമഞ്ചേരി കെഎംസിസിയുടെ സ്നേഹാദരം മുസ്ലിം സീനിയർ നേതാവ് പി.കെ.കെ ബാവക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നൽകി ആദരിച്ചു. ഗ്ലോബൽ ചേമഞ്ചേരി കെഎംസിസി ട്രഷറർ ലത്തീഫ് പുരയിൽ ഗ്ലോബൽ കൺവെൻഷൻ സെന്റർ പ്രോജക്ട് അവതരണം നടത്തി. ഗ്ലോബൽ കൺവെൻഷൻ സെൻ്റർ ഡയറക്ടർ ബോർഡ് ചെയർമാൻ ഹുസൈൻ കാച്ചിലോടി 9 വർഷത്തെ നാൾവഴികളിലൂടെ എന്ന റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഷെയർ വിതരണോദ്ഘാടനം പന്തലാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബു രാജ് തനിമ ശുക്കൂറിൽ നിന്ന് ഏറ്റുവാങ്ങി
നിർവ്വഹിച്ചു.

ഗ്ലോബൽ കൺവെൻഷൻ സെൻ്റർ ആദ്യ ബുക്കിങ്ങ് ഉദ്ഘാടനം കാപ്പാട് ഖാസിപി.കെ. മുഹമ്മദ് നൂറുദ്ദീൻ ഹൈത്തമി നിർവഹിച്ചു. മർഹൂം കെ മൂസ മാസ്റ്റരുടെ പേരിലുള്ള മാനവികത പുരസ്കാരം കാപ്പാട് ഐനുൽ ഹുദ യതീംഖാന പ്രസിഡണ്ട് എം അഹ്മദ് കോയ ഹാജിക്ക്
മുസ്ലിം ലീഗ് സീനിയർ നേതാവ് പി.കെ കെ ബാവ നൽകി ആദരിച്ചു. ഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി ആദരം എഞ്ചിനീയർ മധു പൂക്കാടിന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സിക്രട്ടറി ടി.ടി ഇസ്മായിൽ നിർവഹിച്ചു.

ഗ്ലോബൽ കൺവെൻഷൻ സെൻ്റർ വെബ് സൈറ്റ് ലോഞ്ചിങ്ങ് ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അനസ് കാപ്പാട് നിർവ്വഹിച്ചു. ഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി എന്ന ആശയം പ്രവൃത്തി പദത്തിൽ എത്തിച്ചതിനുള്ള ഹുസൈൻ കാച്ചിലോടിക്ക് പി. കെ കെ ബാവ ആദരവ് നൽകി ആദരിച്ചു. ഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി റമളാൻ റിലീഫ് ഫണ്ട് കൈമാറ്റം ഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി റിലീഫ് സബ് കമ്മിറ്റി ചെയർമാൻ ഷരീഫ് വളപ്പിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി റഷീദ് വെങ്ങളത്തിന് കൈമാറി.

സാമൂഹ്യ സുരക്ഷാ പദ്ധതി ഫണ്ട് കൈമാറ്റം ഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി സബ് കമ്മിറ്റി ചെയർമാൻ എം.ടി റാഫി എൽ.ഇ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.പി അബ്ദുൽ സമദിന് കൈമാറി. ദുബൈ കെ എം സി സി കൊയിലാണ്ടി മണ്ഡലം ഫണ്ട് കൈമാറ്റം മണ്ഡലം ലീഗ് പ്രസിഡണ്ട് വി.പി ഇബ്രാഹിം കുട്ടി നിർവ്വഹിച്ചു. സതി കിഴക്കയിൽ(പ്രസിഡന്റ്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്) എം.എ റസാഖ് മാസ്റ്റർ (മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്) കാപ്പാട് മഹല്ല് കമ്മിറ്റി പ്രസിഡണ്ട് എ.പി.പി തങ്ങൾ സിന്ധു സുരേഷ്(ജില്ലാ പഞ്ചായത്ത് മെമ്പർ)എം.പി മൊയ്തീൻ കോയ(ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) അതുല്ല്യ ബൈജു( ചേമഞ്ചേരി പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) റസീന ഷാഫി(ഗ്രാമ പഞ്ചായത്ത് മെമ്പർ) അഡ്വ. എം. മുഹമ്മദ് ഷാഫി (ലോയേർസ് ഫോറം സംസ്ഥാന കമ്മിറ്റി ട്രഷറർ) സത്യനാഥൻ മാടഞ്ചേരി റഷീദ് എ.പി സാജിത് കോറോത് ഗ്ലോബൽ ചേമഞ്ചേരി കെ എം സി സി ജനറൽ കൺവീനർ ഫൈസൽ അൽ ബുറൂജ് സ്വാഗതവും ഹയ ഫിറോസ് ഖിറാഅത്തും
അബൂബക്കർ കാച്ചിലോടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ശബരിമല നട തുറന്നു; തീർഥാടകരുടെ തിരക്ക്, വെർച്വൽ ക്യൂ ഡിസംബർ 3 വരെ ഫുൾ

Next Story

അയ്യപ്പൻ വിളക് മഹോത്സവം :ബപ്പൻ കാട് അടിപ്പാത വെള്ള പൂശി മനോഹരമാക്കി

Latest from Koyilandy

കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.)കൊയിലാണ്ടി നിയോജക മണ്ഡല സമ്മേളനം ഉദ്ഘാടനം ചെയ്തു

കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.)കൊയിലാണ്ടി നിയോജക മണ്ഡല സമ്മേളനം 16. 11.25 ന്, ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ്

അയ്യപ്പൻ വിളക് മഹോത്സവം :ബപ്പൻ കാട് അടിപ്പാത വെള്ള പൂശി മനോഹരമാക്കി

കൊയിലാണ്ടി: ബപ്പൻകാട് അടിപ്പാത (അണ്ടർപാസ്) പ്രദേശത്തെ നല്ല മനസ്സുള്ള വ്യാപാരികൾ രൂപവൽക്കരിച്ച ബപ്പൻകാട് കൂട്ടായ്മ അംഗങ്ങൾ ശ്രമദാനത്തിലൂടെ അടിപ്പാത കഴുകിവൃത്തിയാക്കി, പെയിന്റ്

കീഴരിയൂരിലെ മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഭഗവത പാരായണം സമാപിച്ചു

കീഴരിയൂർ: മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഭഗവത പാരായണം പൂർത്തികരിച്ചു. തുടർന്ന് ക്ഷേത്രത്തിൽ വെച്ച് ശ്രീ രാജൻ കുന്നോത്ത് മുക്കിന്

ചെങ്ങോട്ടുകാവ് പഞ്ചായത്ത് കലോപ്പൊയിൽ 10-ാം വാർഡ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

  ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ കലോപ്പൊയിൽ 10-ാം വാർഡ് എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ യോഗം നടന്നു. രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ്

കൊയിലാണ്ടി നഗരസഭ മൂന്ന് , നാല് വാർഡ് യു.ഡി.എഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ മൂന്ന് , നാല് വാർഡ് യു.ഡി.എഫ് കൺവൻഷൻ ചെയർമാൻ അൻവർ ഇയ്യൻഞ്ചേരി  ഉദ്ഘാടനം ചെയ്തു. എ.കെ.സി. മുഹമ്മദ് അധ്യക്ഷത