കീഴരിയൂർ: മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഭഗവത പാരായണം പൂർത്തികരിച്ചു. തുടർന്ന് ക്ഷേത്രത്തിൽ വെച്ച് ശ്രീ രാജൻ കുന്നോത്ത് മുക്കിന് ഗുരുസ്വാമി കുഞ്ഞിക്കണാരൻ വൃന്ദാവനം പൊന്നാട അണിയിച്ചു. ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് കെ. വത്സൻ അദ്ധ്യക്ഷത വഹിച്ചു.
ക്ഷേത്രം സെക്രട്ടറി ശശി പുളിയത്തിങ്കൽ, പത്മനാഭൻ പുത്തലത്ത്, കണ്ടി എന്നിവരും ക്ഷേത്ര ഭാരവാഹികളും വനിതാ കമ്മറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.







