ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ കലോപ്പൊയിൽ 10-ാം വാർഡ് എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ യോഗം നടന്നു. രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് സിപിഐഎം കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം പി സത്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി മണി മാസ്റ്റർ, കെടിഎം കോയ, പി. ബാലകൃഷ്ണൻ, എം. നിഷിത് , വാർഡ് മെമ്പർ ജയശ്രീ മനത്താനത്ത്, സ്ഥാനാർത്ഥി ശശികുമാർ, കുട്ടികൃഷ്ണൻ പി. കെ. അനിൽകുമാർ ,രജനി എന്നിവർ സംസാരിച്ചു.







