തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം ഇടതുമുന്നണി ഉശിരൻ വിജയം നേടുമെന്നും സംസ്ഥാനത്ത് എൽഡിഎഫിന്റെ തുടർഭരണം ഉണ്ടാകുമെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ പറഞ്ഞു. കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി .കെ വിശ്വനാഥൻ അധ്യക്ഷനായി. കെ. കെ മുഹമ്മദ്, പി. വിശ്വൻ, എം .പി ശിവാനന്ദൻ, ഇ .കെ അജിത്ത് ,പി .കെ കബീർ സലാല, കെ. ദാസൻ , ഇ .എസ് . രാജൻ, സി .രമേശൻ, സുധ കിഴക്കെപ്പാട്ട്, ടി. കെ. രാധാകൃഷ്ണൻ, കെ .എസ് .രമേശ് ചന്ദ്ര, ആരിഫ്തങ്ങൾ, എൽ.ജി.ലിജിഷ് ടി.കെ. ചന്ദ്രൻ,കെ .ഷിജു , അഡ്വ: കെ സത്യൻ എന്നിവർ സംസാരിച്ചു. 501 തിരഞ്ഞെടുപ്പ് കമ്മി രൂപവൽകരിച്ചു. ഭാരവാഹികൾ: പി കെ വിശ്വനാഥൻ (ചെയർമാൻ),കെ. ഷിജു, ( കൺവീനർ) അഡ്വ: കെ സത്യൻ (ഖജാൻജി)
