വിവരാവകാശ നിയമത്തിൽ ഒഴികഴിവുകൾക്ക് ഇടമില്ലെന്ന് വിവരാവകാശ കമീഷണർ

വിവരാവകാശ നിയമപ്രകാരം വിവരം നൽകാതിരുന്നാലോ വിവരം നൽകാൻ താമസിച്ചാലോ ഒഴികഴിവുകൾ പറഞ്ഞ് ഉദ്യോഗസ്ഥർക്ക് രക്ഷപ്പെടാൻ വിവരാവകാശ നിയമത്തിൽ വ്യവസ്ഥകളില്ലെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ ടി കെ രാമകൃഷ്ണൻ. കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ഹിയറിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരാവകാശ അപേക്ഷ ലഭിച്ചാൽ എത്രയും പെട്ടെന്നോ പരമാവധി 30 ദിവസത്തിനുള്ളിലോ വിവരം നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്നും ജീവനക്കാർ അവധിയിൽ ആണെന്നും മറ്റും പറഞ്ഞ് വിവരം നൽകാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവരം നൽകാതിരിക്കുകയോ വിവരം നൽകുന്നതിൽ കാലതാമസം നേരിടുകയോ ചെയ്താൽ കർശന ശിക്ഷാ നടപടികൾ ഉണ്ടാകുമെന്ന് കമീഷണർ മുന്നറിയിപ്പ് നൽകി.

രേഖകളുടെ പകർപ്പിനായി ഫീസടക്കാൻ തെറ്റായ ഹെഡ് ഓഫ് അക്കൗണ്ട് നൽകിയ മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറോട് അപേക്ഷകന് രേഖകൾ സൗജന്യമായി നൽകാൻ കമീഷണർ നിർദ്ദേശിച്ചു. അപേക്ഷയിൽ ഫയൽ കാണാനില്ലെന്ന് മറുപടി നൽകിയ എടരിക്കോട് ഗ്രാമപഞ്ചായത്ത് പബ്ലിക് ഇൻഫർമേഷൻ ഓഫീസറോട് ഫയൽ കണ്ടെത്തി വിവരം നൽകണമെന്നും നഷ്ടരേഖകൾക്ക് വ്യക്തമായ തെളിവുകൾ ഹാജരാക്കണമെന്നും നിർദ്ദേശിച്ചു. വിവരാവകാശ അപേക്ഷക്ക് വിവരം നൽകാതെ രേഖകൾ ഓഫീസിൽ വന്ന് പരിശോധിക്കാമെന്ന മറുപടി സ്വീകാര്യമല്ലെന്നും കമീഷണർ പറഞ്ഞു. ഹിയറിങ്ങിൽ പരിഗണിച്ച 14 പരാതികൾ തീർപ്പാക്കി.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-11-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

Next Story

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് മഹാഭൂരിപക്ഷം നേടും – പി. മോഹനൻ

Latest from Local News

മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് -വിജയി,കക്ഷി,ഭൂരിപക്ഷം

മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് ,വിജയി,കക്ഷി,ഭൂരിപക്ഷം 01-കോടിക്കല്‍-കെ.പി.കരിം(യു ഡി എഫ്)-171 02-നന്തി-അനസ് ആയാടത്തില്‍(യു ഡി എഫ്)-103 03-എളമ്പിലാട് നോര്‍ത്ത്-എ.വി.ഉസ്‌ന(യു ഡി

ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവര്‍ത്തകന് ദാരുണാന്ത്യം

 തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇര്‍ഷാദ് ആണ് മരിച്ചത്. 40

പാഴായ പത്തു വർഷം തിരിച്ചു പിടിക്കുക, സൽ ഭരണം കാഴ്ചവെക്കുക – മുല്ലപ്പള്ളി രാമചന്ദ്രൻ

പത്തു വർഷക്കാലത്തിന് ശേഷം യു.ഡി.എഫ്. വീണ്ടും ഭരണത്തിലേക്ക് തിരിച്ചു വരികയാണെന്നതിൻ്റെ ശക്തമായ സൂചനയാണ് ത്രിതല പഞ്ചായത്തിലെ തിളക്കമാർന്ന വിജയം. പിണറായിയുടെ നേതൃത്വത്തിൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു.ഡി.എഫിന്

ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4 ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് നമ്പര്‍,വിജയി,കക്ഷി,ഭൂരിപക്ഷം എന്ന ക്രമത്തില്‍