റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ മാർച്ച് ധർണയും നടത്തി

/

റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ മാർച്ച് ധർണയും നടത്തി ധർണാസമരം എ.കെ.ആർ.ആർ.ഡി.എ സംസ്ഥാന സെക്രട്ടറി പി പവിത്രൻ ഉദ്ഘാടനം ചെയ്തു. 2018ൽ പുതുക്കിയ വേതന പാക്കേജ് പുനർനിർണയിക്കുക, റേഷൻ വ്യാപാരികളുടെ വിരമിക്കൽ പ്രായപരിധി 75 വയസ്സായി മാറ്റുക, കേരള റേഷനിങ് ഓർഡർ കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പിൽ കേരളപ്പിറവി ദിനം ധർണ്ണയും മാർച്ചും നടത്തിയത്.

എല്ലാ മേഖലയിലും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചപ്പോൾ റേഷൻ വ്യാപാരികളെ മത്രം ആനുകൂല്യങ്ങൾ ഒന്നും നൽകാതെ അവഗണിച്ചിരിക്കുകയാണ് ഈ മേഖലയിൽ തൊഴിലെടുക്കുന്ന പതിനാലായിരത്തോളം റേഷൻ വ്യാപാരികളും അത്രത്തോളം സെയിൽമാൻമാരും തൊഴിലാളികളും വളരെയധികം പ്രയാസപ്പെടുന്ന ഒരു അവസ്ഥയാണ് നിലവിലുള്ളത്. അടിയന്തരമായി ഗവർമെന്റ് റേഷൻ വ്യാപാരികളുടെ വേതന പുനർനിർണിക്കണം എന്ന് ആവശ്യപ്പെട്ടു. എ.കെ.ആർ.ആർ.ഡി.എ താലൂക്ക് പ്രസിഡണ്ട് പുതുക്കോട്ട്‌രവീന്ദ്രൻ അധ്യക്ഷതാവഹിച്ചു. കെ.എസ്.ആർ.ആർ.ഡി.എ സെക്രട്ടറി ഇ പി ശ്രീധരൻ, ശശിധരൻ മങ്കര, ടി.സുഗതൻ, സി കെ വിശ്വൻ, കെ കെ പ്രകാശൻ, വിവി നാരായണൻ, എ കെ രാമചന്ദ്രൻ, പ്രീത, ഗിരീഷ് വി എം, ബഷീർ കെ ജനാർദ്ദനൻ, എ ശിവ ശങ്കരൻ, എ പി പ്രകാശൻ, യു ഷിബു എന്നിവർ പ്രസംഗിച്ചു. കെ കെ പരീത് സ്വാഗതവും മിനി പ്രസാദ് നന്ദിയും പറഞ്ഞു. മാർച്ചിന് സുരേഷ് ബാബു സി കെ. സതീശൻ. ജ്യോതി. ഡാലിയ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.