നാഷണൽ എഞ്ചിനീയറിംഗ് ഡേ ആഘോഷം നടന്ന
നാഷണൽ എഞ്ചിനീയറിംഗ് ഡേ സെലിബ്രേഷൻ കോഴിക്കോട് വെച്ച് നടന്നു. കോഴിക്കോട് EEC 1968 ബാച്ചിന്റ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ റിട്ടയർഡ് ചിഫ് എൻഞ്ചിനിയർ ടി.ആർ ശിവദാസ് സ്വാഗതം പറഞ്ഞു. പ്രോഗ്രാം ചെയർമാൻ പി ശേഖരൻ അധ്യഷത വഹിച്ചു.
നാഷണൽ എഞ്ചിനീയറിംഗ് ഡേ മുഖ്യ പ്രഭാഷണം ലുലുമാൾ പ്രൊജക്റ്റ് ഡയറക്ടർ ബാബു വർഗീസ് നടത്തി. ഗസ്റ്റ് ഓഫ് ഓണർ ആയി മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊ. വൈസ് ചാൻസിലർ ഡോ. പി മോഹൻ സംസാരിച്ചു.
റിട്ടയർഡ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ, ലൈഫ് ടൈം പ്രൊഫസർ &ചിഫ് മെന്റർ രാഷ്ട്രീയ രക്ഷ യൂണിവേഴ്സിറ്റി ഗുജറാത്ത് ഡോ.പ്രഭാകരൻ പാലേരിയെയും, മുൻ ചിഫ് എഞ്ചിനീയർ (PWD )ടി. ആർ ശിവദാസനെയും ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് എഞ്ചിനീയർ ചാർളി തോമസ്, എഞ്ചിനീയർ സാബു ഫിലിപ്പ് എന്നിവർ സംസാരിച്ചു. മുൻ (PWD) എക്സിക്യൂട്ടീവ് എഞ്ചിനീയർ രാധാകൃഷ്ണൻ, മുൻ സുപ്രണ്ട് എഞ്ചിനീയർ ആരിഫ് ഖാൻ, റെയിൽവേ റെസിഡന്റ എഞ്ചിനീയർ പ്രദീപ്, സീലോഡ് പ്രോപ്പർറ്റിസ് എം ഡി സർഗീവൻ, പ്രേസുനിക് ബിൽഡേഴ്‌സ് ജനറൽ മാനേജർ ജവഹർ, പി ആർ, ഒ പ്രിയ, എ ഡി ഉഷാദേവി, സ്നേഹ പലേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.