പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് എ ഡി എമ്മാണെന്ന് മുന്‍ ചേമഞ്ചേരി പഞ്ചായത്ത് സെക്രട്ടറി

പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കുന്നത് എ ഡി എമ്മാണെന്ന് മുന്‍ ചേമഞ്ചേരി പഞ്ചായത്ത് സെക്രട്ടറി അനില്‍ കുമാര്‍ പ്രതികരിച്ചു. സര്‍ക്കാറിന്റെ വിവിധ വകുപ്പുകളായ റവന്യു,പോലീസ്,ഫയര്‍,ദേശീയപാതാ വിഭാഗം,പഞ്ചായത്ത് തുടങ്ങി വിവിധ വകുപ്പുകള്‍ നല്‍കുന്ന റിപ്പോര്‍ട്ടു പ്രകാരമാണ് എ ഡി എം അനുമതി നല്‍കുക. പഞ്ചായത്തിന്റെ മാത്രം റിപ്പോര്‍ട്ട് പ്രകാരമല്ല അനുമതി നല്‍കുക. ഡെസിഗ്നേറ്റഡ് റസിഡന്‍ഷ്യല്‍ ഏരിയയായി ചേമഞ്ചേരി പഞ്ചായത്തിനെ പ്രഖ്യാപിച്ചിട്ടില്ല. ആ സ്ഥിതിയ്ക്ക് പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതിന് തടസ്സമില്ല. പഞ്ചായത്ത് ബില്‍ഡിംങ്ങ് പെര്‍മ്മിറ്റ് മാത്രമാണ് നല്‍കേണ്ടത്.-സെക്രട്ടറി പറഞ്ഞു.

Leave a Reply

Your email address will not be published.