കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും, പൊങ്കാല സമർപ്പണവും, വിദ്യാരംഭവും നടന്നു

/

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശ്രീമദ്‌ദേവി ഭാഗവത നവാഹ പാരായണം, പൊങ്കാല സമർപ്പണം, വിദ്യാരംഭം എന്നിവ ഭക്തിപൂർവ്വം നടന്നു.

രാവിലെ 7 മണിക്ക് ക്ഷേത്രാങ്കണത്തിൽ ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ പൊങ്കാല സമർപ്പണം അരങ്ങേറി. ക്ഷേത്രത്തിന്റെ മേൽശാന്തി കന്യാട്ടുകുളങ്ങര വിഷ്ണു ശർമയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ ശ്രീമതി തെരുപറമ്പിൽ കെ.പി. ഗൗരി കുട്ടികൃഷ്ണൻ ഭദ്രദീപം കൊളുത്തി. തുടർന്ന് മേൽശാന്തി പൊങ്കാല അടുപ്പുകളിൽ അഗ്നി പകർന്നു. പിന്നാലെ മഹാമൃത് ഹോമവും നടന്നു.

Leave a Reply

Your email address will not be published.