കൊയിലാണ്ടി: തെരഞ്ഞെടുപ്പ് വിജയം മുന്നിൽ കണ്ട് വർഗീയതയേയും ആത്മീയ ചൂഷണത്തെയും പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികളിൽ നിന്നും ഭരണകൂടവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിൻമാറണന്ന് വിസ്ഡം ഇസ്ലാമിക് ഓർഗസൈഷൻ ജില്ലാ പ്രവർത്ത സമിതി യോഗം ആവശ്യപ്പെട്ടു. താൻ കാലിക നേട്ടങ്ങൾക്ക് വേണ്ടിയുള്ള ഇത്തരം നടപടികൾ സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
മംഗലാപുരത്ത് നടക്കുന്ന ഇരുപത്തി ഒമ്പതാമത് പ്രോഫ് കോണിൻ്റെ മുന്നോടിയായി കൊയിലാണ്ടി മുജാഹിദ് സെൻ്ററിൽ നടന്ന യോഗം വിസ്ഡം സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. കെ.പി. പി അബൂബക്കർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ജമാൽ മദനി, ട്രഷറർ സി.പി സാജിദ്, മുൻതിയാസ് കൊയിലാണ്ടി, കെ.പി.പി ഖലീലു റഹ്മാൻ,നൗഫൽ അഴിയൂർ, സംസം അബ്ദുറഹിമാൻ, അമറുൽ ഫാറൂഖ്, ഒ.കെ അബ്ദുല്ലത്തീഫ്, മുഹമ്മദലി നന്തി, കെ റഷീദ് മാസ്റ്റർ, ബഷീർ മണിയൂർ, നസീർ ചീക്കോന്ന്, വി.കെ സുബൈർ, അഹമ്മദ് പയ്യോളി, മജീദ് മാസ്റ്റർ അരിക്കുളം, ടി.ടി അബ്ദുസലാം, എൻ.എൻ. സലീം, മുസ്തഫ പെരുമാൾപുരം, എം.എസ് നിഷാദ്, അബ്ദുൽ ഖാദർ അരിക്കുളം ചർച്ചയിൽ പങ്കെടുത്തു. മണ്ഡലം മുജാഹിദ് സംഗമം, പ്രോഫ്കോൺ, സംസ്ഥാന അധ്യാപക സംഗമം, ജില്ലാ സർഗവസന്തം എന്നീ പരിപാടികൾക്ക് യോഗം അന്തിമ രൂപം നൽകി.