ഗവ ആയുർവേദ ഡിസ്പെൻസറി ഉള്ളിയേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സെപ്റ്റംബർ 29, ദേശീയ ആയുർവേദ ദിനാചരണം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാലരാമൻ മാസ്റ്റർ അധ്യക്ഷനായ ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സി. അജിത ഉദ്‌ഘാടനം ചെയ്തു.
കുടുംബശ്രീ, അങ്കണവാടി ജീവനക്കാർ, ആശാവർക്കർമാർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. ‘ആയുർ രുചി’ ഫുഡ് ഫെസ്റ്റ്, ക്വിസ് മത്സരം, ജീവിതശൈലി രോഗ നിയന്ത്രണ ക്യാമ്പ്, ബോധവത്കരണ ക്ലാസ് തുടങ്ങിയവ നടന്നു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
മെഡിക്കൽ ഓഫീസർ ഡോ. സജിത്ത് വി. സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫാർമസിസ്റ്റ് സുവർണ്ണ എം. സി. നന്ദി അറിയിച്ചു. യോഗ ഇൻസ്ട്രക്ടർ ഡോ. ഷീന ബോധവത്കരണ ക്ലാസും യോഗപരിചയവും നടത്തി.