ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം സമ്മാനിക്കുന്ന മൃത്യുഞ്ജയപുരസ്‌കാരം പ്രശസ്ത എഴുത്തുകാരി ആർ രാജശ്രീക്ക്

/

കോഴിക്കോട് : ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം സമ്മാനിക്കുന്ന മൃത്യുഞ്ജയപുരസ്‌കാരം പ്രശസ്ത എഴുത്തുകാരി ആർ രാജശ്രീക്ക്. കലാ, സാഹിത്യ, സാസ്‌ക്കാരിക മേഖലകളിലെ പ്രതിഭകൾക്ക് നൽകുന്ന പുരസ്‌ക്കാരം 11,111 രൂപയുടെ ഗുരുദക്ഷിണയും ആർട്ടിസ്റ്റ് യു.കെ. രാഘവൻ മാസ്റ്റർ രൂപകൽപ്പന ചെയ്ത മൃത്യുഞ്ജയശിൽപ്പവും ധന്യതാപത്രവും ഉൾപ്പെട്ടതാണ്. ക്ഷേത്രത്തിലെ ശിവരാത്രി മഹോൽസവത്തോടനുബന്ധിച്ച് സമ്മാനിക്കുന്ന പുരസ്‌ക്കാരത്തിന്റെ പത്താം പതിപ്പാണിത്.

സമകാലീന മലയാള സാഹിത്യത്തിന് മുതൽക്കൂട്ടാവുന്നതാണ് രാജശ്രീയുടെ കൃതികളെന്നും വായനാലോകത്തിന്റെ സ്വീകാര്യത നേടിയ പുതിയ നോവൽ ആത്രേയകം രചനാശൈലിയിലും ഭാവുകത്വത്തിലും വിപ്ലവകരമായ ചലനങ്ങൾ സൃഷ്ടിച്ചുവെന്നും പുരസ്‌ക്കാര നിർണയ സമിതി വിലയിരുത്തി.
കഥകളി ആചാര്യൻപത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, ആർട്ടിസ്റ്റ് നമ്പൂതിരി,വാദ്യാകലാ വിധഗ്ദൻ പെരുവനം കുട്ടൻ മാരാർ, കവിയും ഗാനരചയിതാവുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, വാദ്യപ്രതിഭ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ചരിത്രപണ്ഡിതൻ ഡോ:എം ജി . എസ് നാരായണൻ,എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ, ഗായിക വൈക്കം വിജയലക്ഷ്മി, ഗായകൻ ജി. വേണുഗോപാൽ എന്നിവരാണ് മുൻ വർഷങ്ങളിൽ മൃത്യുഞ്ജയ പുരസ്‌കാരത്തിന് അർഹരായത്. ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രാങ്കണ്ത്തിൽ 2026 ഫെബ്രുവരി 13-ന് നടക്കുന്ന പൊതു ചടങ്ങിൽ രാജശ്രീക്ക് പുരസ്‌ക്കാരം സമർപ്പിക്കും.

Leave a Reply

Your email address will not be published.

Previous Story

ശബരിമല ശ്രീ കോവിലിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ പാളികൾ ഒക്ടോബർ 17ന് പുനഃസ്ഥാപിക്കും

Next Story

ഭൂമിയുടെ ഉത്തരധ്രുവത്തെയും ദക്ഷിണ ധ്രുവത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന അർദ്ധ വൃത്താകൃതിയിലുള്ള സാങ്കൽപ്പിക രേഖകളാണ് രേഖാംശരേഖകൾ

Latest from Koyilandy

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 02 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 02 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ മെഡിസിൻ      

വെറ്റിലപ്പാറ കുന്ദംവള്ളി മിസ്ബാഹ് നിവാസിൽ സി .എൻ അബ്ദുറഹിമാൻ അന്തരിച്ചു

കൊയിലാണ്ടി: വെറ്റിലപ്പാറ കുന്ദംവള്ളി മിസ്ബാഹ് നിവാസിൽ സി .എൻ അബ്ദുറഹിമാൻ (75) അന്തരിച്ചു. ഭാര്യ: നഫീസ കരുവാരക്കൽ താഴ (വെള്ളികുളങ്ങര). മക്കൾ:

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 30 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 30 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.മാനസികാരോഗ്യ വിഭാഗം  ഡോ.ലിൻഡ.എൽ.ലോറൻസ് (4.30 PM

സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ലോക ഹൃദയദിനത്തില്‍ പാലിയേറ്റീവ് കെയര്‍ ഉപകരണങ്ങള്‍ കൈമാറി

കൊയിലാണ്ടി : നഗരസഭയിലെ 17ാം വാര്‍ഡില്‍ ആരംഭിച്ച ഗ്രാമശ്രീ പാലിയേറ്റീവ് കെയറിന് സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് ഉപകരണങ്ങള്‍ കൈമാറി.