കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീ ക്ഷേത്ര നവരാത്രി ആഘോഷം സപ്തംബർ 22 ന് ആരംഭിച്ചു. സപ്തംബർ 29 തിങ്കൾ പൂജവെപ്പ്, 30 ന് ചൊവ്വ ദുർഗ്ഗാഷ്ടമി ദിനത്തിൽ വിശേഷാൽ പൂജ, ഒക്ടോബർ 1 ബുധൻ മഹാനവമി ദിനത്തിൽ ഗണപതി ഹോമം, ഉഷ പൂജ , ഉച്ചപൂജ അഖണ്ഡനാമജപം
ദീപാരാധന, അത്താഴ പൂജ, വിളക്കിന്നെഴുന്നള്ളിപ്പ്.
ഒക്ടോബർ 2 വ്യാഴം കാലത്ത് വിദ്യാരംഭം തുടർന്ന് പ്രസാദ വിതരണം എന്നിവയാണ് പ്രധാന ചടങ്ങുകൾ. മേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരിയുടേയും തന്ത്രി മേപ്പാട്ടില്ലം സുബ്രമണ്യൻ നമ്പൂതിരിയുടെയും കാർമ്മികത്ത്വത്തിലാണ് ചടങ്ങുകൾ.