നവരാത്രി ആഘോഷത്തിനോടനുബന്ധിച്ച് പത്തു ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. കലാലയം പ്രസിഡണ്ട് അഡ്വ. കെ.ടി. ശ്രീനിവാസൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
വെച്ച് പ്രശസ്ത സംഗീതജ്ഞൻ അടൂർ.പി. സുദർശൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എം. ജയകൃഷ്ണൻ മുഖ്യാതിഥിയെ പരിചയപ്പെടുത്തി.
അഡ്വ . കെ.ബി. ജയകുമാർ ആശംസാപ്രസംഗം നടത്തി. യു.കെ. രാഘവൻ, ശിവദാസ് കാരോളി, കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് ശാകംഭരി കേശവൻ, കോട്ടക്കലിൻ്റെ സംഗീത കച്ചേരി
നടന്നു. അഖിൽ കാക്കൂർ വയലിനിലും, സ്വാതിദാസ് മൃദംഗത്തിലും അകമ്പടിയേകി. ഇന്ന് ഡോ. എം.കെ. കൃപാൽ, അഡ്വ. കെ.ടി. ശ്രീനിവാസൻ, സുനിൽ തിരുവങ്ങൂർ, വിനോദിനി മണക്കാട്ടിൽ എന്നിവർ ഗാനമഞ്ജരി അവതരിപ്പിക്കും.