കേരളത്തിലെ ഏറ്റവും വലിയ ഫുഡ് സെക്ടർ എക്‌സ്‌പോയ്ക്ക് കൊയിലാണ്ടിയിൽ പ്രചരണം നടത്തി

/

കൊയിലാണ്ടി: ബേക്കേഴ്‌സ് അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന “ബേക്ക് എക്‌സ്‌പോ 2025” ഒക്ടോബർ 10, 11, 12 തീയതികളിൽ എറണാകുളം അഡ്‌ലക്സ് ഇന്റർനാഷണൽ കോൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ വച്ച് നടക്കും. എക്‌സ്‌പോയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ തുടക്കമായിരിക്കെ, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ പ്രചരണം നടത്തിയത്.

കേരളത്തിലെ ബേക്കറി മേഖലയെ കാലത്തിനനുസരിച്ച് മുന്നോട്ട് നയിക്കുക, ഏറ്റവും മികച്ച ഫുഡ് ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് നൽകുക, ആരോഗ്യകരമായ ഉൽപ്പന്നങ്ങളുടെ വിതരണം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഘടന മുന്നോട്ട് പോകുന്നത്. ആയിരക്കണക്കിന് പേർ ജോലി ചെയ്യുന്ന ബേക്കറി മേഖലയിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും, മികച്ച മെഷിനറികളും, ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രത്യേകതയാണ് കേരളത്തിന് ഉള്ളത്.

ബേക്ക് എക്‌സ്‌പോ 2025-ൽ പുതിയ മെഷിനറികൾ, ഉൽപ്പന്നങ്ങൾ, ട്രെൻഡുകൾ എന്നിവ പ്രദർശിപ്പിക്കപ്പെടും. ബേക്കറി മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ അറിവുകളും അവസരങ്ങളും ലഭ്യമാക്കുന്നതാണ് എക്‌സ്‌പോയുടെ പ്രധാന ലക്ഷ്യം. ആയിരങ്ങൾ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കൊയിലാണ്ടിയിൽ നടന്ന പ്രചാരണ ചടങ്ങിൽ സംഘടനാ നേതാക്കൾക്ക് ഊഷ്മളമായ സ്വീകരണം നൽകി. ചടങ്ങിന്റെ ഭാഗമായി പ്രചരണ പോസ്റ്ററുകൾ വിതരണം ചെയ്തു

ബേക്ക് ജില്ലാ ജനറൽ സെക്രട്ടറി സലാം സ്റ്റാൻഡേർഡ്, നോർത്ത് സോൺ ചെയർമാൻ നൗഫൽ, ജില്ലാ ഓർഗനൈസിങ് സെക്രട്ടറി റഷീദ്, നാഫി കെ,മനീഷ് മലബാർ ബേക്കറി ടി. പി.ഇസ്മായിൽ നക്ഷത്ര ബേക്കറി അജിത് കണ്ണൻ യദു കൃഷ്ണൻ ബിനോയ്‌ ശബ്നം എന്നിവർ സംസാരിച്ചു..

Leave a Reply

Your email address will not be published.

Previous Story

പിഷാരികാവിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി

Next Story

കോഴിക്കോട് മലാപ്പറമ്പില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

Latest from Koyilandy

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്ര സമ്പത്ത് കൈകാര്യം ചെയ്യൽ: സമഗ്ര പരിശോധന വേണമെന്ന് ക്ഷേത്രക്ഷേമ സമിതി

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിലെ സ്വർണ്ണം, വെള്ളി ഉരുപ്പടികളും കോടികളുടെ സ്ഥിര നിക്ഷേപവും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സമഗ്രമായ പരിശോധന വേണമെന്നും, ക്ഷേത്ര

കുറുവങ്ങാട് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞു നിന്ന ഉണങ്ങിയ തെങ്ങ് കെ എസ് ഇ ബി ജീവനക്കാര്‍ മുറിച്ചു മാറ്റി

കൊയിലാണ്ടി നഗരസഭയില്‍ കുറുവങ്ങാട് വാര്‍ഡ് 25 ല്‍ ചാമരിക്കുന്നുമ്മല്‍ വൈദ്യുതലൈനിലേക്ക് ചാഞ്ഞു നിന്ന ഉണങ്ങിയ തെങ്ങ് മുറിച്ചു മാറ്റി. കെ. എസ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 04 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 04 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 3:30

പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് എ ഡി എമ്മാണെന്ന് മുന്‍ ചേമഞ്ചേരി പഞ്ചായത്ത് സെക്രട്ടറി

പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കുന്നത് എ ഡി എമ്മാണെന്ന് മുന്‍ ചേമഞ്ചേരി പഞ്ചായത്ത് സെക്രട്ടറി അനില്‍ കുമാര്‍ പ്രതികരിച്ചു.

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും, പൊങ്കാല സമർപ്പണവും, വിദ്യാരംഭവും നടന്നു

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശ്രീമദ്‌ദേവി ഭാഗവത നവാഹ പാരായണം, പൊങ്കാല സമർപ്പണം, വിദ്യാരംഭം എന്നിവ ഭക്തിപൂർവ്വം