അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാവാർഡിൽ കുമുളംതറ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി പേരാമ്പ്ര – തറമ്മൽ അങ്ങാടി റോഡ് തകരുന്നു – പൈപ്പ് പൊട്ടി ആഴ്ച്ചകൾ പിന്നിട്ടിട്ടും യാതോരുനടപടിയും എടുക്കാതെ അധികൃതർ മൗനം പാലിക്കുകയാണ്. റോഡ് തകർന്ന് വലിയ കുഴി രൂപപ്പെട്ട് വരുന്നുണ്ട്യ വെള്ളം വാട്ടർ ടാങ്കിലേക്ക് പമ്പ് ചെയ്യുമ്പോൾ റോഡ് വെള്ളത്തിൽ മുങ്ങുന്നു .റോഡ് പൂർണ്ണമായും തകരുന്നതിന് മുമ്പ് ഇതിന് അടിയന്തിര പരിഹാരം കാണണമെന്ന് കോൺഗ്രസ്സ് നാലാം വാർഡ് കമ്മറ്റി ആവശ്യപ്പെട്ടു.