എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കൊയിലാണ്ടി ഹെഡ് പോസ്റ്റാഫീസ് മാർച്ചും ധർണയും നടത്തി. ലാൻ്റ് ഡവലപ്പ്മെൻ്റ് പ്രവൃത്തി പുന:സ്ഥാപിക്കുക, വാട്ടർഷെഡ് പ്രവൃത്തി തെയ്യാറാക്കുന്നതിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കുക, അശാസ്ത്രീയമായ NMMS അവസാനിപ്പിക്കുക, കൂലി കുടിശ്ശിക അനുവദിക്കുക, 5 തൊഴിൽ ദിനം 200 ആക്കുക, കൂലി 600 രൂപയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. സമരം യൂണിയൻ ജില്ലാ സെക്രട്ടറി പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ.രവീന്ദ്രൻ സ്വാഗതം പറഞ്ഞു. സി.ടി ബിന്ദു അധ്യക്ഷത വഹിച്ചു. കെ. രജിത, പി.സി സതീഷ് ചന്ദ്രൻ, പി ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. സി. പ്രഭാകരൻ, എ സോമശേഖരൻ, ഇന്ദിര പുറ്റാട്ട്, സി.ടി കുഞ്ഞിരാമൻ, ശാലിനി ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Latest from Koyilandy
കൊയിലാണ്ടി: പൊയിൽക്കാവിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ചികിൽസയിലായിരുന്ന പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ (56) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റാഫായിരുന്നു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 05 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 03 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ: പി.
റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ മാർച്ച് ധർണയും നടത്തി ധർണാസമരം എ.കെ.ആർ.ആർ.ഡി.എ
വിവര വിനിമയ സാങ്കേതിക വിദ്യ പഠനത്തിൻ്റെ ഭാഗമായി പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള റോബോട്ടിക്ക്സ് പരിശീലനത്തിന് വേണ്ടി ലയൺസ് ക്ലബ് കൊയിലാണ്ടി ജിവിഎച്ച്






