തിരുവങ്ങൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. അത്തോളി സ്വദേശി മേക്കോത്ത് ഹാരിസ് (28) ആണ് പിടിയിലായത്. 4.8 ഗ്രാം എംഡിഎംഎയാണ് പോലീസ് ഇയാളില്‍ നിന്നും പിടികൂടിയത്. അത്തോളി കുനിയില്‍ക്കടവ് റോഡില്‍ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. ബൈക്ക് നിര്‍ത്തി പരിശോധിക്കുന്നതിനിടെ സംശയം തോന്നി പ്രതിയുടെ പോക്കറ്റ് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.
റൂറല്‍ എസ്പി കെ.ഇ ബൈജുവിന്റെ നിര്‍ദ്ദേശപ്രകാരമയിരുന്നു പരിശോധന. വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്‌ഐമാരായ ആര്‍.സി ബിജു, കെ.പി ഗിരീഷ്, എഎസ്‌ഐ റഖീബ്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ അനീഷ് ഗംഗേഷ്, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ അതുല്‍.പി, ശ്യാംജിത്ത് ബി.എസ്, ലിഥിന്‍ ഡി.ബി, അനൂപ് സെന്‍, മിഥുന്‍ മോഹന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.