ബസ് യാത്രകളിൽ ലഘുഭക്ഷണം നൽകിക്കൊണ്ട് യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള സംരംഭം ആരംഭിക്കുന്നുവെന്ന് കെഎസ്ആർടിസി

ബസ് യാത്രകളിൽ ലഘുഭക്ഷണം നൽകിക്കൊണ്ട് യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതിന് പുതിയ പദ്ധതി ആരംഭിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകളും വെൻഡിംഗ് മെഷീനുകളും സ്ഥാപിച്ച് വിതരണം ചെയ്യുന്നതിന് താൽപര്യമുള്ളവരിൽ നിന്ന് നിന്ന് പദ്ധതി വിവരണവും നിർദേശങ്ങളും ക്ഷണിക്കുന്നുവെന്ന് കെഎസ്ആർടിസി അറിയിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം കെഎസ്ആർടിസി അറിയിച്ചത്.

പോസ്റ്റിന്റെ പൂർണരൂപം

കെഎസ്ആർടിസി ബസ് യാത്രകളിൽ ലഘുഭക്ഷണം നൽകിക്കൊണ്ട് യാത്രക്കാർക്ക് മെച്ചപെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള പുതിയൊരു സംരംഭം കൂടി ആരംഭിക്കുകയാണ്.ഇതിൻ്റെ ഭാഗമായി കെഎസ്ആർടിസി ബസ്സുകളിൽ ലഘു ഭക്ഷണം വിതരണം ചെയ്യുന്നതിനായി ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകൾ / വെൻഡിങ് മെഷീനുകൾ സ്ഥാപിച്ച് വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ള വരിൽ നിന്നും പദ്ധതി വിവരണവും നിർദേശങ്ങളും ക്ഷണിക്കുന്നു.

പദ്ധതിയുടെ വിശദാംശങ്ങൾ:

• ബസ്സ് യാത്രകൾക്ക് അനുയോജ്യമായ ലഘുഭക്ഷണങ്ങളാകണം ലഭ്യമാക്കേണ്ടത്.

• ലഘുഭക്ഷണങ്ങൾ പാക്കുചെയ്തതും ബസ്സ് പരിതസ്ഥിതിയിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായിരിക്കണം.

• നിർദ്ദേശിച്ച ലഘുഭക്ഷണങ്ങൾ നിർദ്ദിഷ്ട ഗുണനിലവാരവും ശുചിത്വവും പാലിക്കുന്നതായിരിക്കണം.

• ബസ്സുകൾക്കുള്ളിൽ ഷെൽഫ്/ വെൻഡിങ് മെഷീൻ സ്ഥാപിക്കുന്നതിനുള്ള സ്ഥല സൗകര്യം കെഎസ്ആർടിസി നൽകുന്നതായിരിക്കും.

• പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും

ലഘുഭക്ഷണം: പ്രൊപ്പോസലുകൾ സമർപ്പിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ

• പ്രൊപ്പോസലുകൾ മുദ്രവച്ച കവറിൽ തിരുവനന്തപുരത്തെ കെഎസ്ആർടിസി ആസ്ഥാനമായ ട്രാൻസ്പോർട്ട് ഭവനിലെ ഗ്രൗണ്ട് ഫ്ലോറിലെ തപാൽ സെക്ഷനിൽ നേരിട്ടെത്തിക്കേണ്ടതാണ്.

• ഓരോ പ്രൊപ്പോസലും “ലഘുഭക്ഷണ വിതരണത്തിനുള്ള നിർദ്ദേശം – KSRTC ബസ്സുകളിൽ” എന്ന് വ്യക്തമായി അടയാളപ്പെടുത്തി 24.05.2024 വൈകിട്ട് 5 മണിക്ക് മുൻപ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കുമായി

estate@kerala.gov.in എന്ന ഇ- മെയിലിലോ 9188619384 (എസ്റ്റേറ്റ് ഓഫീസർ ) എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.

  

Leave a Reply

Your email address will not be published.

Previous Story

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

Next Story

ട്രെയിനിൽ ടിടിഇമാർക്ക് നേരേ വീണ്ടും ആക്രമണം. ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവാവ് ടിടിഇമാരെ ആക്രമിച്ചു

Latest from Main News

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്’ ഹോസ്പിറ്റൽ 28.11.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്’ ഹോസ്പിറ്റൽ 28.11.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയില്‍ നടപടികള്‍ വേഗത്തിലാക്കി; ക്രൈം ബ്രാഞ്ച് മേധാവിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി

ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയില്‍ നടപടികള്‍ വേഗത്തിലാക്കി. ക്രൈം ബ്രാഞ്ച് മേധാവിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. നേരത്തെ മുഖ്യമന്ത്രിയുടെ

മുൻഗണനാ റേഷൻ കാർഡ് കൈവശം വെക്കുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളം തടഞ്ഞുവയ്ക്കാൻ സാധ്യത

അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെക്കുന്നതായി കണ്ടെത്തിയാൽ സർക്കാർ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം തടഞ്ഞുവയ്ക്കാൻ സാധ്യത. സർക്കാർ ജീവനക്കാരിൽ

ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും പാലിക്കാതെ വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി

ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും പാലിക്കാതെ വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി. ശരിയായ ബുക്കിങ് കൂപ്പണ്‍ ഉള്ളവരെ മാത്രം പമ്പയില്‍ നിന്നും