കെ.എസ്.ആര്‍.ടി.സി യിലെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നിയമ പോരാട്ടം വേണം; ട്രാന്‍സ്‌പോര്‍ട്ട് പെന്‍ഷനേഴ്‌സ് ഫ്രണ്ട്

കൊയിലാണ്ടി: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പ്രൊവിഡന്റ് ഫണ്ടും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി നേടിയെടുക്കാന്‍ നിയമ പോരാട്ടം അനിവാര്യമാണെന്ന് പെന്‍ഷന്‍കാരുടെ സ്വതന്ത്ര കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് പെന്‍ഷനേഴ്‌സ് ഫ്രണ്ട് അഭിപ്രായപ്പെട്ടു. നിലവില്‍ ഓരോ മാസവും പെന്‍ഷന്‍ ലഭിച്ചുവരുന്നത് ട്രാന്‍സ്‌പോര്‍ട്ട് പെന്‍ഷനേഴ്‌സ് ഫ്രണ്ടിന്റെ നിയമ പോരാട്ടത്തിലൂടെയാണെന്നും നിയമ പോരാട്ടം തുടര്‍ന്ന് കൊണ്ടുപോയാല്‍ മാത്രമേ ഏത് ആനുകൂല്യവും ലഭിക്കുകയുള്ളൂവെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് നേരെ കോടതിയില്‍ റിവ്യൂ പോകുന്ന സമ്പ്രദായം ഈയൊരു വകുപ്പിനോട് മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

ഇ.എ.ബഷീര്‍ ചെറുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി കെ.അശോക് കുമാര്‍ കുട്ടന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.അപ്പുക്കുട്ടന്‍, മൂസ കോന്നിക്കല്‍, പി.കെ. ശ്രീനിവാസ്, കെ.പി.ശര്‍മത്തലി, ടി.ബാബുരാജ്, കെ.ടി.വിനോദ്, ടി.സിദ്ദീഖ്,ശൈലേഷ് കുമാര്‍, കെ.കെ.സുരേഷ്, കെ.ഭാസ്‌കരന്‍, ടി.എം.ബാബുരാജ്, പി.സെയ്തലവി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

മിഠായിത്തെരുവിലെ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

Next Story

കുന്നോത്ത് പറമ്പ് സ്ഫോടത്തിൽ സി.പി.ഐ(എം) ന് ബന്ധമില്ല; കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം – എൽ.ഡി.എഫ് വടകര ലോകസഭാ മണ്ഡലം കമ്മിറ്റി

Latest from Main News

കളമശ്ശേരിയിൽ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ അടിച്ച് മോഷണം നടത്തിയ സഹോദരങ്ങൾ പിടിയിൽ

സിനിമാ സ്റ്റൈലിൽ കളമശ്ശേരിയിൽ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ അടിച്ച് മോഷണം നടത്തിയ സഹോദരങ്ങളായ മലപ്പുറം സ്വദേശികളായ തോമസ്, മാത്യു എന്നിവർ പിടിയിൽ.

ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് റദ്ദാകും

കേന്ദ്ര സർക്കാറിൻ്റെ പുതുക്കിയ മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം, ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ഡ്രൈവിംഗ് ലൈസൻസ്

പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവ് എന്ന് റിപ്പോർട്ട്

പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവെന്ന് റിപ്പോർട്ട്. മകൾക്ക് 200 പവൻ സ്വർണം സ്ത്രീധനമായി നൽകിയിട്ടും അത് മതിയാകില്ലെന്ന്

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഒരേ ഒരു സർവീസ് എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നു

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഒരേ ഒരു സർവീസ് എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നു. കൊച്ചി – ദുബായ് റൂട്ടിലെ സർവീസ് മാർച്ച്