കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിക്കുന്നു. 2025 സെപ്റ്റംബർ 13 ശനിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് സാംസ്‌കാരിക നിലയം കൊയിലാണ്ടിയിൽ വെച്ച് കരുണാകരൻ കലാമംഗലത്തിന്റെ ബോധായനം എന്ന ലേഖന സമാഹാരത്തിൻ്റെ പ്രകാശനവും ചർച്ചയുമാണ് നടത്തപ്പെടുന്നത്. പരിപാടിയുടെ ഉദ്ഘാടനം സി.കെ ശ്രീകുമാർ (ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മൂടാടി) നിർവഹിക്കും. മുചുകുന്ന് ഭാസ്കരൻ സ്വാഗതം പറയുന്ന ചടങ്ങിൽ പി.കെ ഭരതൻ അധ്യക്ഷനാവും.
ചന്ദ്രശേഖരൻ തിക്കോടി പുസ്തകപ്രകാശനം നിർവഹിക്കും. ശശിധരൻ തിക്കോടി (കെ.പി.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ) പുസ്തകം ഏറ്റുവാങ്ങും. പി.വേണുമാസ്‌റ്റർ (സെക്രട്ടറി താലൂക്ക് ലൈബ്രറി കൗൺസിൽ) മുഖ്യാതിഥിയാവും. തുടർന്ന് മധു മാസ്‌റ്റർ കിഴക്കയിൽ ഗ്രന്ഥാവതരണം നടത്തും.
ചടങ്ങിൽ ബിജേഷ് ഉപ്പാലക്കൽ (GVHSS PRINCIPAL), ചേനോത്ത് ഭാസ്കരൻ മാസ്‌റ്റർ, എ.സുരേഷ്, വിനോദ് കക്കഞ്ചേരി, സത്യചന്ദ്രൻ പൊയിൽകാവ്, ഇ.കെ സുരേഷ് മൂടാടി, ഗംഗാധരൻ കെ.ടി, പി.വി ഷൈമ, ലത്തീഫ് കവലാട്, കെ.എം.ബി കണയങ്കോട്, ജെ.ആർ ജ്യോതിലക്ഷ്‌മി, കെ.കെ രാജീവൻ എന്നിവർ പങ്കെടുക്കും. കരുണാകരൻ കലാമംഗലത്ത് മറുമൊഴി നൽകും. പി.രവീന്ദ്രൻ നന്ദി രേഖപ്പെടുത്തും.