കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ തീരദേശ റോഡിന്റെയും 34 ാം വാർഡിലെ നൂറു കണക്കിന് വിദ്യാർത്ഥികളും നാട്ടുകാരും യാത്ര ചെയ്യുന്ന വലിയമങ്ങാട് അരങ്ങാടത് ഇട്ടാർ ജംഗ്ഷൻ റോഡിലെയും, ചാലിൽ പറമ്പ് റോഡിലെയും കുഴികൾ കാരണം നിരന്തരം ഉണ്ടാവുന്ന അപകടങ്ങളെയും നാട്ടുകാരുടെ ബുദ്ധിമുട്ടിനെയും തുടർന്ന് യൂത്ത് ലീഗ് വലിയമങ്ങാട് ശാഖ കമ്മിറ്റി റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു. റോഡിന്റെ ശോചനീയാവസ്ഥക്ക് ഉടൻ പരിഹാരം ആയില്ലെങ്കിൽ ശക്തമായ സമരങ്ങളെ നേരിടേണ്ടി വരുമെന്ന് യൂത്ത് ലീഗ് കമ്മിറ്റി പറഞ്ഞു.
മുനിസിപ്പൽ ജനറൽ സെക്രട്ടറി അൻവർ വലിയമങ്ങാട്, സെക്രട്ടറി ഹാഷിം വലിയമാങ്ങാട്, എംഎസ്എഫ് മണ്ഡലം സെക്രട്ടറി പികെ റഫ്ഷാദ്, മുൻസിപ്പൽ സെക്രട്ടറി സിപി ഫാസിൽ യൂത്ത് ലീഗ് ശാഖ ഭാരവാഹികളായ സിപി ആരിഫ്, കെവി റഹീം, വിപി സഹീർ, കെവി ഹാഷിം,വിസി റൗബീൽ മുസ്‌ലിം ലീഗ് ഭാരവാഹികളായ എൻ സുബൈർ, റഫീഖ് ഫർഹത് തുടങ്ങിയവർ നേതൃത്വം നൽകി.