അരിക്കുളം: വിദ്യാർത്ഥികളിൽ നല്ല ചിന്തകൾ വളർത്തുന്ന തരത്തിലുള്ള വിദ്യ പകർന്നു നൽകാൻ അധ്യാപകർക്ക് കഴിയണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. കുട്ടികളിൽ സാംസ്ക്കാരിക മൂല്യങ്ങൾ വളർത്തിയെടുക്കാൻ രക്ഷിതാക്കളും ശ്രദ്ധ പുലർത്തണം. ഇക്കാര്യത്തിൽ മദ്രസ വിദ്യാഭ്യാസത്തിന് പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്നും തങ്ങൾ പറഞ്ഞു. അരിക്കുളം മാവട്ട് നജ്മുൽഹുദ സെക്കണ്ടറി മദ്രസയിൽ സ്മാർട്ട് ക്ലാസ് റൂം സമർപ്പണ കർമം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല്പ്രസിഡന്റ് എൻ പി മൂസ ആധ്യക്ഷ്യംവഹിച്ചു.
ജാബിർ ഹുദവി തൃക്കരിപ്പൂർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സർക്കാരിന്റെ മികച്ച യുവ സംരംഭകനുള്ള അവാർഡ് നേടിയ പൂർവ്വ വിദ്യാർത്ഥി ചാത്തോത്ത് നദീറിനെ ആദരിച്ചു. അരിക്കുളം റെയ്ഞ്ച് പ്രസിഡന്റ് സുബൈർ ദാരിമി നടുവണ്ണൂർ, മഹല്ല് ഖത്തീബ് ജാബിർ ബാഖവി, മഹല്ല് സെക്രട്ടറി വി വി എം ബഷീർ മാസ്റ്റർ , മഹല്ല് ഭാരവാഹികളായ പി കുഞ്ഞമ്മത് , പി കെ കുഞ്ഞമ്മത് കുട്ടി , പി അബ്ദുറഹിമാൻ , ഖത്തർ മഹല്ല് കമ്മറ്റി ഖജാ ഞ്ചി റിയാസ് ഹുസ്ന പി , കെ എം ആലിക്കുട്ടി, വി വി എം റഷീദ് മാസ്റ്റർ, പി കെ മൊയ്‌ദി , എൻ പി ഉമ്മർ കുട്ടി , കെ ടി മൊയ്തി മുത ലാ യവർ സംസാരിച്ചു.
Latest from Koyilandy
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
കൊയിലാണ്ടി ബീച്ച് റോഡിൽ സദഫ് വീട്ടിൽ മുഹമ്മദ് ത്വാഹ. പി (63) അന്തരിച്ചു. ഭാര്യ: അസ്മ. മക്കൾ: അഹമ്മദ് റാഷിദ്, ഹനാന
നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ സപ്തദിന ക്യാമ്പ് കാവുംവട്ടം മുസ്ലിം യു.പി സ്കൂളിൽ ആരംഭിച്ചു. ‘ഇനിയുമൊഴുകും മാനവസ്നേഹത്തിൻ ജീവഹാനിയായ്’ എന്ന്







