ഊരള്ളൂർ :അരിക്കുളം അഗ്രികൾച്ചർ ആൻ്റ് അദർ വർക്കേഴ്സ് വെൽഫെയർ കോ-ഓപ്പ്സൊസൈറ്റിയും പയ്യോളിസൈക്കിൾസും ചേർന്ന്സൈക്കിൾ വിപണനമേള സംഘടിപ്പിച്ചു. അരിക്കുളം പഞ്ചായത്ത് വികസന സ്‌റ്റാൻ ന്റിംഗ് കമ്മറ്റി ചെയർമാൻ എം.പ്രകാശൻ ഉദ്ഘാടനം ചെയ്തു. ആദ്യവിൽപ്പന സംഘം പ്രസിഡൻ്റ് ജെ.എൻ. പ്രേംഭാസിൻ നിർവ്വഹിച്ചു. എം.സുനിൽ ,ബാലകൃഷ്ണൻ കിടാവ് , കെ.എം മുരളീധരൻ ,എം.സജിത്ത്, കെ എം ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
