മേപ്പയൂർ: രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്
രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് അഭിവാദ്യമർപ്പിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും വിശദീകരണ സദസ്സും നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് കെ.പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു ,മണ്ഡലം പ്രസിഡൻ്റ് പി.കെ അനീഷ് അദ്ധ്യക്ഷത വഹിച്ചു.
കെ.പി വേണുഗോപാൽ, പറമ്പാട്ട് സുധാകരൻ, ഷബീർ ജന്നത്ത് ,സി.എം ബാബു ,ആന്തേരി ഗോപാലകൃഷ്ണൻ, ശ്രയസ്സ് ബാലകൃഷ്ണൻ ,റിൻജു രാജ് എടവന ,ആർ കെ ഗോപാലൻ ,ബിജു കുനിയിൽ എന്നിവർ സംസാരിച്ചു. സി.നാരായണൻ ,ജിഷ മഞ്ഞക്കുളം, അർഷിന അസീസ് എന്നിവർ നേതൃത്വം നൽകി.