മാവേലി മന്നൻ്റെ വേഷവുമായി എത്തുന്ന മുൻ ലേബർ ഓഫീസർ ഹരിദാസ് നാട്ടുകാർക്ക് കൗതുകമാകുന്നു. ഒരുപാട് വർഷമായി ഇദ്ദേഹം മാവേലി വേഷവുമായി നാട്ടുകാർക്ക് സുപരിചിതനാണ്. സെപ്റ്റംബർ രണ്ടിന്
ചൊവ്വാഴ്ചയാണ് വീണ്ടും മാവേലി വേഷമണിയുന്നത്. കൊയിലാണ്ടി ലയൺസ് ക്ലബ്ബിന് വേണ്ടി 8 വർഷം
കൊയിലാണ്ടിയിലും ഒരു വർഷം ലണ്ടനിലുമാണ് മാവേലി വേഷം ചെയ്തിരുന്നത്.
ലയൺസ് ക്ലബ്ബിന്റെ ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ കൂടി വേണ്ടിയാണ് വേഷം കെട്ടുന്നത്. സർക്കാർ
സർവീസിൽ നിന്ന് ലേബർ ഓഫീസറായി വിരമിച്ച ഹരിദാസ് വെസ്റ്റ് ഹിൽ സെന്റ് മൈക്കൽസ് സ്കൂൾ പി ടി എ
പ്രസിഡന്റ്, ഒരുമ റെസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡന്റ്, കൊയിലാണ്ടി ലയൺസ് ക്ലബ്ബ് പ്രസിഡന്റ്
എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.