തീരദേശത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് തീരദേശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ തീരദേശ ഹർത്താലും എം എൽ എ ഓഫീസ് മാർച്ചും നടത്തി

/

കൊയിലാണ്ടി തീരദേശത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് തീരദേശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ തീരദേശ ഹർത്താലും എം എൽ എ ഓഫീസ് മാർച്ചും നടത്തി. രാവിലെ 6 മുതൽ വൈകു 3 വരെയാണ് തീരദേശ ഹർത്താൽ. കഴിഞ്ഞ നാലര വർഷമായി തകർന്നു കിടക്കുന്ന കാപ്പാട് കൊയിലാണ്ടി ഹാർബർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, കൊല്ലം ചെറിയതോടിനും, കൂത്തം വള്ളി തോടിനും, പാലവും, റോഡും നിർമ്മിക്കുക, തകർന്ന ഹാർബർ പാറക്കൽ താഴ റോഡ് പുനർ നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ഹാർബർ ഏകോപന സമിതി പ്രസിഡണ്ടും, സമരസമിതി കൺവീനറുമായ കെ കെ.വൈശാഖ് മാർച്ച് ഉദ്ഘാടനം ചെയ്തു.

മത്സ്യ തൊഴിലാളികൾക്ക് ഹാർബറിൽ എത്തണമെങ്കിൽ ദേശീയപാതയിലുടെ കിലോമീറ്ററുകൾ താണ്ടി വരേണ്ട അവസ്ഥയാണെന്നും തൊഴിലാളികൾ പറഞ്ഞു. പ്രശ്നത്തിനു പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കും .ഹാർബർ ഏകോപനസമിതി പ്രസിഡണ്ട് വി.വി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ഏകോപന സമിതി പ്രസിഡണ്ട്കെ.പി മണി, വഞ്ചികമ്മിറ്റി മെംബർ ബഷീർ, പാറപ്പള്ളി കമിറ്റി മെംബർ അഷറഫ്, ദല്ലാൾ കമ്മിറ്റി മെംബർ കെ. കെ.സതീശൻ, ഫിഷ് മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട്പിപി. സുരേഷ്, തീരദേശ ഹിന്ദു സംരക്ഷണ സമിതി പ്രസിഡണ്ട് രാജേഷ് ഏഴു കുടിക്കൽ എന്നിവർ സംസാരിച്ചു. ഹാർബർ പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് വടകര ഡിവൈ.എസ് പി യുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മൂടാടി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ എൻ.എച്ച് വിഷ്ണു ക്ഷേത്രം റോഡ് കോൺക്രീറ്റ് ചെയ്ത് നാടിനെ സമർപ്പിച്ചു

Next Story

വേളം ഗ്രാമപഞ്ചയത് പ്രസിഡന്റ് ആയി കോൺഗ്രസിലെ തായന ബാലാമണിയെ തിരഞ്ഞെടുത്തു

Latest from Koyilandy

കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി നഗരസഭ ചെയർമാൻ യു ,കെ ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം

കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു

മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസേർച്ചും, കൃഷിജാഗരൺ ന്യൂഡൽഹിയുടെയും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 29 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 29 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1.ജനറൽ സർജറി വിഭാഗം ഡോ: മുഹമ്മദ്‌

പൊയിൽക്കാവ് കിഴക്കേ കീഴന വിജയൻ അന്തരിച്ചു

പൊയിൽക്കാവ് കിഴക്കേ കീഴന വിജയൻ അന്തരിച്ചു. .സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഇലഞ്ഞിപ്പൂക്കൾ, മൈനാകം തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ്.