കൊയിലാണ്ടി ഗവൺമെന്റ് കോളേജ് 1975 -77 ഒന്നാം ബാച്ച് സഹപാഠികൾ കോളേജ് അങ്കണത്തിൽ കോളേജിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ വീണ്ടും ഒത്തുകൂടി

/

അഞ്ചു പതിറ്റാണ്ടിന് ശേഷം വീണ്ടും ഒത്തുചേർന്നു. കൊയിലാണ്ടി ഗവൺമെന്റ് കോളേജ് 1975 -77 ഒന്നാം ബാച്ച് സഹപാഠികൾ കോളേജ് അങ്കണത്തിൽ കോളേജിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ വീണ്ടും ഒത്തുകൂടി. പ്രീ ഡിഗ്രി ആദ്യ ബാച്ച് വിദ്യാർത്ഥികൾ “ഓർമ്മച്ചെപ്പ്” എന്ന പേരിൽ 2022 ൽ രൂപീകരിച്ച കൂട്ടായ്മയാണ് ഈ സമാഗമം സംഘടിപ്പിച്ചത്.

കൊയിലാണ്ടി ഗവൺമെന്റ് ഹൈസ്കൂളിന്റെ രണ്ടു കെട്ടിടങ്ങളിലായാണ് 1975 ൽ കോളേജ് പ്രവർത്തനം ആരംഭിച്ചത്. കോളേജ് അങ്കണത്തിൽ വെച്ച് പ്രേംകുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രിൻസിപ്പൽ പ്രൊഫ, പി. വി. ഷാജി ഉദ്ഘാടനം ചെയ്തു. യൂസഫ്, വായനാരി വിനോദ്, അജയൻ, രാജൻ പഴങ്കാവിൽ, രമാ രാജ്, സാവിത്രി, ലക്ഷ്മി, ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, വിജയൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെ നടന്ന കൂട്ടായ്മ ഹൃദയസ്പർശിയായി.

Leave a Reply

Your email address will not be published.

Previous Story

താമരശ്ശേരി ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് സന്ദര്‍ശിച്ചു

Next Story

സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ വടകര താലൂക്ക് ഓഫീസില്‍ പരിശോധന നടത്തി

Latest from Koyilandy

രാഹുൽ ഗാന്ധിക്ക് അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി

മേപ്പയൂർ: രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് അഭിവാദ്യമർപ്പിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ്

നമ്പ്രത്ത്കരയിൽ ഹരിതം ജെ.എൽ.ജി ഗ്രൂപ്പിന്റെ ചെണ്ടുമല്ലിപ്പൂ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി എസിൻ്റെ നേതൃത്വത്തിൽ നമ്പ്രത്ത്കരയിൽ ഹരിതം ജെ. എൽജി ഗ്രൂപ്പിൻ്റെ ചെണ്ടുമല്ലിപ്പൂവിളവെടുപ്പ് ഉദ്ഘാടനം നടന്നു. കീഴരിയൂർ ഗ്രാമ

കൊയിലാണ്ടി മന്ദമംഗലം പാതിരിക്കാട് ചേരിക്കുഴിയിൽ സി.ടി ചന്ദ്രൻ അന്തരിച്ചു

കൊയിലാണ്ടി: മന്ദമംഗലം പാതിരിക്കാട് ചേരിക്കുഴിയിൽ സി.ടി ചന്ദ്രൻ(64) അന്തരിച്ചു. അച്ഛൻ : പരേതനായ കേളൻ. അമ്മ : പരേതയായ തിരുമാല. ഭാര്യ: