സ്‌കൂള്‍ ടെറസ്സില്‍ പൂക്കൃഷി വിളയിച്ച് എന്‍ എസ് എസ് വൊളണ്ടിയര്‍മാര്‍

/

കൊയിലാണ്ടി ജി വി എച്ച് എസ് എസ് എന്‍ എസ് എസ് വൊളണ്ടിയര്‍മാര്‍ സ്‌കൂള്‍ ടെറസ്സില്‍ ഗ്രോ ബേഗില്‍ കൃഷി ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആഹ്ലാദമായി. കൊയിലാണ്ടി കൃഷിഭവന്റെ സഹകരണത്തോടെയാണ് സ്‌കൂളില്‍ പൂകൃഷി നടത്തിയത്. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ. സത്യന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി അധ്യക്ഷയായിരുന്നു. പ്രിന്‍സിപ്പാള്‍ എന്‍ വി പ്രദീപ് കുമാര്‍, പി ടി എ പ്രസിഡന്റ് എ.സജീവ് കുമാര്‍, എന്‍ എസ് എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ.പി.അനില്‍കുമാര്‍, പ്രധാനാധ്യാപിക ടി. ഷജിത, കെ.എന്‍.ഷിജി, യു ഫൈസല്‍. എ.കെ.അഷ്റഫ്, എന്‍.കെ.നിഷിത, ടി.വിജി, വൊളണ്ടിയര്‍ ലീഡര്‍മാരായ ശ്രീഹരി എസ് ഷാജി, പ്രിയംവദ, സ്റ്റാഫ് സെക്രട്ടറി ശ്രീഷൈജു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.