കൊയിലാണ്ടി താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലും ലഹരി വിരുദ്ധ ജാഗ്രതാ സമിതിയുടെ പ്രവർത്തനം ശക്തമാക്കുന്നു

/

കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങി മറ്റു ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനായി കൊയിലാണ്ടി താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലും ജനകീയ കമ്മിറ്റികൾ രൂപീകരിക്കാൻ തഹസിൽദാർ ജയശ്രീ.എസ്. വാര്യരുടെ അദ്ധ്യക്ഷതയിൽ ചേർന്ന എക്സൈസ് – പോലീസുദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ടീയ പാർട്ടി പ്രതിനിധികൾ, മറ്റു പൊതുപ്രവർത്തകർ എന്നിവരുടെ യോഗം തീരുമാനിച്ചു. കൊയിലാണ്ടി ടൗണിലെ ലഹരി വ്യാപനം തടയുന്നതിനു് നഗരസഭാതലത്തിൽ പ്രത്യേക യോഗം വിളി ച്ചു ചേർക്കാനും വ്യാപാരസ്ഥാപനങ്ങൾക്ക് ലഹരി വില്പനക്കെതിരെ മുന്നറിയിപ്പ് നോട്ടീസ് നൽകാനും തീരുമാനിച്ചു. സപ്തംബർ മാസാവസാനം എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ യോഗം വിളിക്കുന്നതാണ്. പേരാമ്പ്ര എക്‌സൈസ് സി.ഐ.കെ. അശ്വിൻ കുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ അമൽ ജോസഫ്, എസ്. ധൃപദ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, മനോജ് പയറ്റുവളപ്പിൽ, കെ.വി.അബ്ദുൽ മജീദ്, പി.സത്യൻ, എൻ അഹമ്മദ് ഹാജി, കെ.പി.എൽ. മനോജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.