പ്രായപൂർത്തിയാകാത്ത 13 വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ കർണ്ണാടക സ്വദേശിയെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. സ്റ്റാപ്പ് ചാറ്റു വഴി പ്രണയം നടിച്ച് ലൈംഗിക അതിക്രമം നടത്തിയ മുഹമ്മദ് സഹീർ യൂസഫ് , വയസ് – 22 മാളിയേക്കൽ, കരിക്കെ, കുടക്, എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കർണ്ണാടക സ്വദേശിയും വോളിബോൾ താരവുമാണ്. പ്രതിയെ സൈബർ സെല്ലിൻ്റെയും നിരവധി സി. സി. ടി. വി യുടെയും പരിശോധയിലാണ് കണ്ടെത്തിയത്. വടകര ഡി.വൈ.എസ്.പി ഹരിപ്രസാദിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി സി.ഐ. ശ്രീലാൽ ചന്ദ്രശേഖരൻ, എസ്. ഐ. ബിജു ആർ.സി, എ.എസ്.ഐ വിജു വാണിയംകുളം, ശോഭ ടി.പി, എസ്. സി.പി.ഒ മാരായ നിഖിൽ, പ്രവീൺ കുമാർ, ഗംഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
