കോഴിക്കോട്: അമ്മയുടെ പ്രഥമ വനിതാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശ്വേതാ മേനോന് കോഴിക്കോട് വെച്ച് സ്വീകരണം നൽകാൻ മലയാള ചലച്ചിത്ര കാണികൾ (മക്കൾ) അടിയന്തിര യോഗം തീരുമാനിച്ചു. മലയാള സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അമ്മയുടെ പുതിയ നേതൃത്വത്തിന് കഴിയുമെന്ന പ്രത്യാശ യോഗത്തിൽ പ്രകടിപ്പിച്ചു.
മക്കൾ കേന്ദ്ര കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡൻ്റ് പി. ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസിഡൻ്റ് ടി. പി. വാസു മുഖ്യപ്രഭാഷണം നടത്തി. സ്ഥാപക പ്രസിഡൻ്റ് ഷെവലിയർ സി. ഇ. ചാക്കുണ്ണി, ജനറൽ സെക്രട്ടറി സി. രമേഷ്, പ്രവർത്തക സമിതി അംഗങ്ങളായ ജി. ജി. റൊണാൾഡ്, പി. പി. ശ്രീരസ്, വി. പി. സനീബ് കുമാർ എന്നിവർ സംസാരിച്ചു.
ശ്വേതാ മേനോൻ കോഴിക്കോട് വെച്ച് ചിത്രീകരിച്ച അനശ്വരം സിനിമയിലെ നായികയായാണ് അരങ്ങേറ്റം കുറിച്ചതെന്നും, സിനിമ മേഖലയുടെ ഭാഗ്യ നഗരമായാണ് കോഴിക്കോട് അറിയപ്പെടുന്നതെന്നും സി. ഇ. ചാക്കുണ്ണി ഓർമ്മിപ്പിച്ചു.