ഒപികെഎം ലൈബ്രറി സംഘടിപ്പിച്ച ആദരം 2025 നഗരസഭ വൈസ് ചെയർമാൻ .അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു. കെ വേണുഗോപാലൻ അധ്യക്ഷനായി. ഡോ. മോഹനൻ നടുവത്തൂർ മുഖ്യപ്രഭാഷണം നടത്തി. കലാസമിതിയുടെ നാടക നടനായ ടിവി ദാമോദരൻ, ലൈബ്രറിയിലെ മുതിർന്ന വായനക്കാരനായ ശേഖരൻ നടുവിലെ തച്ചംവള്ളി, തബല ആർട്ടിസ്റ്റ് പ്രഭാകരൻ കൊയിലാണ്ടി, 70-ാം വയസിൽ നൃത്തം (ഭരതനാട്ട്യം) അരങ്ങേറിയ ലീല മേലൂർ, തെയ്യം കലാകാരനായ ശ്രീജിഷ് നാരായണൻ, വായനോത്സവത്തിൽ സമ്മാനിതരായ ടി പി ജിൻസി, കെ. പ്രീതി തുടങ്ങിയ കലാകാരൻമാരെ ആദരിച്ചു. കവി പി ആർ രതീഷ്, കെടി ശ്രീധരൻ, യു കെ മോഹനൻ തുടങ്ങിയവർ സംസാരിച്ചു. എസ് കെ വിനോദ് സ്വാഗതവും എ കെ വീണ നന്ദിയും പറഞ്ഞു.
