ചേമഞ്ചേരി : സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചേമഞ്ചേരി യുപി സ്കൂൾ സംഘടിപ്പിച്ചു വരുന്ന ചെറൂപ്പുറത്ത് ശശിധരൻ മാസ്റ്റർ സ്മാരക എവർ റോളിംഗ് ട്രോഫിക്കും, കാഷ് പ്രൈസിനും വേണ്ടിയുള്ള സ്വാതന്ത്ര്യസമര ചരിത്ര പ്രശ്നോത്തരിയിൽ ഊരള്ളൂർ എം യു പി സ്കൂൾ ടീം ജേതാക്കളായി.
കൊല്ലം യു.പി സ്കൂളും അത്തോളി.വേളൂർ ഗവ. യു.പി. സ്കൂളും രണ്ടും മൂന്നും സ്ഥാനവും നേടി.
കൊയിലാണ്ടി ഉപജില്ലയിലെ ഇരുപത്തി മൂന്ന് സ്കൂളുകൾ പങ്കെടുത്തു. ശശികുമാർ പാലയ്ക്കൽ പ്രശ്നോത്തരി നയിച്ചു. വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും ഹെഡ്മിസ്ട്രസ് സി കെ സജിത വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് സുബൈർ വി അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി ഷെരീഫ് കാപ്പാട്, എസ് ആർ ജി കൺവീനർ ബിജു കാവിൽ, ഷീജ ഇ, ആസിഫ് കലാം, സുഹറ വി പി എന്നിവർ സംസാരിച്ചു.