കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അരക്കോടി രൂപ ചെലവിൽ ചെമ്പോല പതിച്ച് പുനരുദ്ധരിച്ച ശ്രീകോവിലിൻ്റെ സമർപ്പണം സെപ്തംബർ ഒമ്പതിന് തന്ത്രി തൃശൂർ കൊടകര അഴകത്ത് മന എ.ടി. മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ. വാസു നിർവ്വഹിക്കും. 10 ന് പയ്യന്നൂർ കരിവെള്ളൂർ പെരളം മണികണ്ഠൻ ജ്യോത്സ്യൻ്റെ നേതൃത്വത്തിൽ അഷ്ടമംഗല്യ പ്രശ്നവും നടക്കും. യോഗത്തിൽ പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷം വഹിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ, കൺവീനർ കലേക്കാട്ട് രാജമണി, ക്ഷേത്ര ക്ഷേമ സമിതി സെക്രട്ടറി എം.ടി. ഗിരീഷ്, ഗിരീഷ് പുതുക്കുടി, ശിവദാസൻ പനച്ചിക്കുന്ന്, കെ.ടി. ഗംഗാധര കുറുപ്പ്, എം.ടി. സജിത്ത്, സിനി മണപ്പാട്ടിൽ, ഉണ്ണിമുത്തേടത്ത്, രാഘവൻ പുതിയോട്ടിൽ, കെ.രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Latest from Koyilandy
നന്തി: ശ്രീശൈലത്തിലെ ശ്രീ സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെൻ്റ് സ്റ്റഡീസ് ഫോർ വിമൻ കോളേജ് സ്വാതന്ത്ര്യദിനം
ചേമഞ്ചേരി : സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചേമഞ്ചേരി യുപി സ്കൂൾ സംഘടിപ്പിച്ചു വരുന്ന ചെറൂപ്പുറത്ത് ശശിധരൻ മാസ്റ്റർ സ്മാരക എവർ റോളിംഗ് ട്രോഫിക്കും,
കോഴിക്കോട്: നിർമ്മാണത്തിലിരുന്ന തോരായി കടവ് പാലം തകർന്നു വീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ
അത്തോളി ചേമഞ്ചേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോരായിക്കടവിൽ കോടികൾ മുടക്കി നിർമ്മിച്ച പാലത്തിൻ്റെ ബീം തകർന്നുവീഴാൻ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് ഉന്നതതല വിജിലൻസ് അന്വേഷണം
ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ 79ാമത് ദിനാഘോഷം കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ആഘോഷിച്ചു. ഓഫീസ് പരിസരത്ത് പ്രസിഡണ്ട് കെ കെ നിയാസ് പതാക