കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ആക്രമിച്ച സിപിഎം ഗുണ്ടകൾക്കെതിരെയും ബിജെപി ജില്ലാ നേതാക്കളെ തല്ലി പരിക്കേൽപ്പിച്ച പോലീസ് നടപടിക്കെതിരെയും കൊയിലാണ്ടിയിൽ ബിജെപി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് വൈശാഖ് കെ കെ,ജില്ലാ ഉപാധ്യക്ഷൻ അഡ്വ. വി സത്യൻ, സ്റ്റേറ്റ് കൗൺസിൽ അംഗം വായനാരി വിനോദ്, മണ്ഡലം ജനറൽ സെക്രട്ടറി ജിതേഷ് കാപ്പാട്, ഓ മാധവൻ, കെപിഎൽ മനോജ്, പ്രഗീഷ് ലാൽ, രജീഷ് തുവ്വക്കോട്, രവി വല്ലത്ത്, സജീവ് കുമാർ, വിനോദ് കാപ്പാട് എന്നിവർ നേതൃത്വം നൽകി.
