ഇന്ത്യൻ വനിത വോളിബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അബിത അനിൽകുമാറിന് തണ്ടയിൽ താഴെ ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെൻ്ററിൻ്റെ അനുമോദനം

/

 

അരിക്കുളം: ഇന്ത്യൻ വനിത വോളിബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി ആർ പി എഫ് താരം അബിത അനിൽകുമാറിനെ തണ്ടയിൽ താഴെ ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെൻ്റർ പ്രവർത്തകർ വീട്ടിലെത്തി അനുമോദിച്ചു. കാരയാട് തിരുവങ്ങായൂർ ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ നിന്നും ഇന്ത്യൻ കായിക താരമായി മാറിയ അബിതയുടെ നേട്ടം കേരളത്തിന് തന്നെ അഭിമാനകരമാണെന്ന് ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെൻ്റർ ചെയർമാൻ ശിവൻ എലവന്തിക്കര പറഞ്ഞു. തിരുവങ്ങായൂർ ദേശത്തിൻ്റെ പെൺകരുത്തു കൂടിയായ അബിതയുടെ കഠിനാധ്വാനവും നേട്ടവും ഭാവി തലമുറയ്ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഖിലേന്ത്യാ പോലീസ് കായിക മേള അടക്കമുള്ള വിവിധ മത്സരങ്ങൾക്കുള്ള പരിശീലനത്തിനായി രാജസ്ഥാനിലെ അജ്മീറിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് അബിത. അരിക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശശി ഊട്ടേരി ഉപഹാരം കൈമാറി. ചാരിറ്റബിൾ സെൻ്റർ ചീഫ് കോ ഓർഡിനേറ്റർ ഹാഷിം കാവിൽ, കെ എം അമ്മദ് ഹാജി, പി കെ മുഹമ്മദ് റാഷിദ്, ബീരാൻ കുട്ടി ഹാജി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 11.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

Next Story

രാമായണ പ്രശ്നോത്തരി ഭാഗം – 26

Latest from Koyilandy

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി സബ് ട്രഷറിയുടെ മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി സബ് ട്രഷറിയുടെ മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി.

ഭാരതീയ വിദ്യാനികേതൻ കൊയിലാണ്ടി സങ്കുൽ തല രാമായണ മത്സരം സംഘടിപ്പിച്ചു

ഭാരതീയ വിദ്യാനികേതൻ കൊയിലാണ്ടി സങ്കുൽ തല രാമായണ മത്സരങ്ങൾ കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് ജില്ലാ

താലൂക്ക് ആശുപത്രിയിൽ ജെറിയാട്രിക് സംവിധാനം ഇല്ലാത്തതിൽ സീനിയർ സീസൺ ഫോറം ശക്തമായി പ്രതിഷേധിച്ചു

കൊയിലാണ്ടി : അവശരായ മുതിർന്ന പൗരന്മാർക്ക് ആശ്വാസമാകേണ്ട താലൂക്ക് ആശുപത്രിയിൽ ഇനിയും ജെറിയാട്രിക് വാർഡ് സംവിധാനം അനുവദി ക്കാത്തതിൽ സീനിയർ സിറ്റിസൻസ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 12 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ *ആഗസ്റ്റ് 12* ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ മെഡിസിൻ വിഭാഗം . ഡോ.

കൊയിലാണ്ടി ഫെസ്റ്റ് 2025 കൂപ്പൺ പ്രകാശനം ചെയ്തു

  കുവൈത്ത് സിറ്റി : കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് പതിനൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് 2025ന്റെ കൂപ്പൺ