കുവൈത്ത് സിറ്റി : കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് പതിനൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് 2025ന്റെ കൂപ്പൺ പ്രകാശനം ചെയ്തു. പ്രസിഡന്റ് മുസ്തഫ മൈത്രിയുടെ അധ്യക്ഷതയിൽ മുർഗാബ് ബോളിവുഡ് റെസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ എം.എ ഹൈദർ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ എസ്.എം ഹൈദർ അലി കൂപ്പൺ കൺവീനർ റഷീദ് ഉള്ളിയേരിക്ക് നൽകി കൂപ്പൺ പ്രകാശനം ചെയ്തു.
കൊയിലാണ്ടി ഫെസ്റ്റ് ജനറൽ കൺവീനർ ഷാഹുൽ ബേപ്പൂർ പരിപാടികൾ വിശദീകരിച്ചു. രക്ഷാധികാരി ബഷീർ ബാത്ത, സാജിദ നസീർ എം.എ ഹൈദർ ഗ്രൂപ്പ് പ്രതിനിധികൾ ആയ ജയകുമാർ, ഹിദായത്തുള്ള, നാസർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ റിഹാബ് തൊണ്ടിയിൽ, കൂപ്പൺ ജോയിന്റ് കൺവീനർ നിസാർ ഇബ്രാഹിം, ജിനീഷ് നാരായണൻ, അക്‌ബർ ഊരള്ളൂർ, ഷറഫ് ചോല ജഗത് ജ്യോതി, ഷമീം മണ്ടോളി, റഷാദ് അബ്ദുൽ കരീം, റ്റൂണിമ, നിജിഷ അഭിലാഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി സാഹിർ പുളിയഞ്ചേരി സ്വാഗതവും ട്രഷറർ അതുൽ ഒരുവമ്മൽ നന്ദിയും പറഞ്ഞു. ഒക്ടോബർ 24 വെള്ളി വൈകിട്ട് അഞ്ച് മണി മുതൽ അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ നടക്കുന്ന കൊയിലാണ്ടി ഫെസ്റ്റിൽ നാട്ടിൽ നിന്ന് പത്തോളം കലാകാരന്മാർ പങ്കെടുക്കും.