കൊയിലാണ്ടി ടൗണിൽ റോഡിന്റെ ശോചനീയായവസ്ഥ കാരണം ടൗണിൽ പൊടി ശല്യം രൂക്ഷമാവുകയാണ്. മൂക്ക് പൊത്താതെ പൊതുജനങ്ങൾക്ക് നടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. ദിവസവും 12 മണിക്കൂർ ഷോപ്പിൽ ഇരിക്കുന്ന വ്യാപാരികൾ അതിലേറെ പ്രയാസം അനുഭവിക്കുന്നു. ഇതിനൊരു ശാശ്വതപരിഹാരം കാണാൻ അധികൃതർ തയാറാവാണമെന്നു കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.കെ നിയാസ് ആധ്യക്ഷത വഹിച്ചു. കെ പി രാജേഷ്, കെ ദിനേശൻ, പ്രേമദാസൻ, പി കെ മനീഷ്, പി ചന്ദ്രൻ, ബാബു സുകന്യ, അസീസ് ക്ലോപൽ, പി പി ഉസ്മാൻ എന്നിവർ സംസാരിച്ചു.
