കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോഗിച്ച് കൊയിലാണ്ടി നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പോളി ഡെൻറ്റൽ ക്ലിനിക്കിൻ്റെ പ്രവൃത്തി ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർ പേഴ്സൺ ശ്രീമതി. സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. 60 ലക്ഷം രൂപ ചെലവഴിച്ചാണ് വിവിധ ദന്തരോഗ വിദഗ്ദ്ധർ ഉൾപ്പെടുന്ന ക്ലിനിക് യാഥാർഥ്യമാക്കുന്നത്. ഡെന്റൽ സെറാമിക് യൂണിറ്റും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇ.കെ .അജിത്ത്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, വാർഡ് കൗൺസിലർ എ .അസീസ്, കൗൺസിലർമാരായ വി.പി ഇബ്രാഹിം കുട്ടി, വൈശാഖ് .കെ കെ, താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ലേ സെക്രട്ടറി ബിജോയ് .സി.പി, നേഴ്സിങ് സൂപ്രണ്ട് കെ. വനജ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സി. പ്രജില സ്വാഗതവും കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോ.വിനോദ്.വി നന്ദിയും രേഖപ്പെടുത്തി.
Latest from Koyilandy
കീഴരിയൂർ-അധികാര ദുർവിനിയോഗത്തിനും അന്യായമായ വാർഡു വിഭജനത്തിനും എതിരെ കീഴരിയൂർ ജനത കക്ഷിരാഷ്ട്രീയത്തിനതീതമായി അണിനിരന്ന് വോട്ട് ചെയ്യണമെന്ന് DCC ജനറൽ സെക്രട്ടറി മുനീർ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 10 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. യൂറോളജി വിഭാഗം ഡോ : സായി
കൊയിലാണ്ടി ടൗണിൽ റോഡിന്റെ ശോചനീയായവസ്ഥ കാരണം ടൗണിൽ പൊടി ശല്യം രൂക്ഷമാവുകയാണ്. മൂക്ക് പൊത്താതെ പൊതുജനങ്ങൾക്ക് നടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. ദിവസവും
പൊതുജനാരോഗ്യ സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി സിപിഐഎം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മ പാർട്ടി ജില്ലാ കമ്മിറ്റി
കൊയിലാണ്ടി മുത്താമ്പി റോഡിലെ രണ്ടു കടകളിൽ മോഷണശ്രമം. കൊയിലാണ്ടി സൂപ്പർ മാർക്കറ്റിലും തൊട്ടടുത്ത മേജിക്ക് ഓവൻ സ്റ്റേഷറി ചായപ്പീടികയിലുമാണ് മോഷണശ്രമം നടന്നത്.