കൊയിലാണ്ടി പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിൽ എല്ലാവർഷവും കർക്കടകമാസം ചെയ്യാറുള്ള മഹാഗണപതിഹോമം ആഗസ്റ്റ് 3ന് ഞായറാഴ്ച കാലത്ത് തന്ത്രിവര്യൻ പാടേരി ഇല്ലത്ത് നാരായണൻ നമ്പൂതിപാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. മേൽശാന്തി ഗോവിന്ദ് ഇല്ലം ശിവപ്രസാദ് നമ്പൂതിരിപ്പാട് നേതൃത്വം നൽകും. 8 മണിക്ക് ശേഷം പ്രസാദവിതരണമുണ്ടായിരിക്കും.
കർക്കടകമാസം രാമായണമാസമായി ആചരിക്കുന്നതിൻ്റെ ഭാഗമായി എല്ലാ ദിവസവും മാതൃസമിതിയുടെ നേതൃത്വത്തിൽ രാമായണ പാരായണം നടക്കുന്നുണ്ട്. ഒരു ദിവസത്തെ സമ്പൂർണ നാരായണീയം പാരായണവുമുണ്ടായിരുന്നു. ക്ഷേത്രത്തിലെ ഇല്ലം നിറ കഴിഞ്ഞ ദിവസം നടന്നു. ആഗസ്റ്റ് 10ന് വിദ്യർത്ഥികൾക്കായ് രാമായണ ക്വിസ് നടത്തപ്പെടുന്നു. മാതൃ സമിതിയുടെ നേതൃത്വത്തിൽ ദിവസവും രാവിലെ കർക്കടക ഔഷധകഞ്ഞി വിതരണവും സുഗമമായി നടക്കുന്നു. ആഗസ്റ്റ് 16 ന് രാമായണ മാസചരണ സമാപനം വിപുലമായി ആഘോഷിക്കും.