വിശ്വാസ ചൂഷണങ്ങളെ കരുതിയിരിക്കുക: വിസ്ഡം

/

 

കൊയിലാണ്ടി : മനുഷ്യ സമൂഹത്തിൻ്റെ ആത്മീയവും വിശ്വാസപരവുമായ താല്പര്യങ്ങളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ വിഭാഗങ്ങളെ കരുതിയിരക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച കൊയിലാണ്ടി മണ്ഡലം മുജാഹിദ് പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. ഏക ദൈവ വിശ്വാസത്തിലധിഷ്ഠിതമായ പ്രബോധന പ്രവർത്തനങ്ങളിലൂടെ മാത്രമേ സമൂഹത്തിൽ വിശ്വാസ വിമലീകരണം സാധ്യമാകുകയുള്ളൂ. ഇസ്ലാമിൻ്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ക്വുർആനും പ്രവാചക ചര്യയും അവഗണിച്ച് മുസ്ലീം സമുഹം പുരോഹിതന്മാരുടെ പിറകെ പോയതാണ് സമൂഹത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വ്യാപകമായതിൻ്റെ അടിസ്ഥാന കാരണം.

മരണത്തെക്കുറിച്ച് ഓർക്കാനും മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കാനും ഖബർ സന്ദർശനം പഠിപ്പിച്ച മഹാനായ പ്രവാചകൻ ഖബറാളികളോട് പ്രാർത്ഥിക്കുന്നതും കബർ കെട്ടിപ്പൊന്തിക്കുന്നതും അവിടെ ഉത്സവ സ്ഥലമാക്കുന്നതും ശക്തമായി നിരോധിച്ചിട്ടുണ്ട്.
കൊയിലാണ്ടി മുജാഹിദ് സെൻററിൽ നടന്ന പ്രോഗ്രാം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി കെ, ജമാൽ മദനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എൻ.എൻ സലീം അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി സാജിദ് ബിസ്മി, മണ്ഡലം സെക്രട്ടറി ലത്തീഫ് ചെങ്ങോട്ട്കാവ്, ഫൈറൂസ് കൊല്ലം, സ്വാലിഹ് അൽ ഹികമി, ആമിൽ ജമാൽ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

മുഹ്‌യുദ്ധീന്‍ പള്ളിക്ക് സമീപം ഐശ്വരിയില്‍ താമസിക്കും പരപ്പില്‍ പി.വി അബ്ദുല്‍ ഖാദര്‍ അന്തരിച്ചു

Next Story

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാംസ്ക്കാരിക സംഗമവും, പുസ്തക ചർച്ചയും സംഘടിപ്പിച്ചു

Latest from Koyilandy

പുരോഗമന കലാസാഹിത്യ സംഘത്തിന്റേയും, വനിതാസാഹിതിയുടേയും കൊയിലാണ്ടി മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഛത്തീസ്ഗഢിൽ അന്യായമായി ജയിലിലടക്കപ്പെട്ട കന്യാസ്ത്രീകളുടെ അറസ്റ്റിൽപ്രതിഷേധം സംഘടിപ്പിച്ചു

പുരോഗമന കലാസാഹിത്യ സംഘത്തിന്റേയും, വനിതാസാഹിതിയുടേയും കൊയിലാണ്ടി മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഛത്തീസ്ഗഢിൽ അന്യായമായി ജയിലിലടക്കപ്പെട്ട കന്യാസ്ത്രീകളുടെ അറസ്റ്റിൽ സാംസ്കാരിക പ്രവർത്തകരുടെ പ്രതിഷേധം

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ഏകദിന അഖണ്ഡ രാമായണ പാരായണം

ചേമഞ്ചേരി : രാമായണ മാസാചരണത്തിന്റെ ഭാഗമായി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ മാതൃ സമിതിയുടെ നേതൃത്വത്തിൽ ഏകദിന അഖണ്ഡ രാമായണ പാരായണം നടത്തുന്നു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 02ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

.കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 02ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ഗൈനകോളജി വിഭാഗo ഡോ. ശ്രീലക്ഷ്മി 3:30 pm

ശ്രീ ഗുരുജി വിദ്യാനികേതനിൽ പത്തില മഹോത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പത്തില മഹോത്സവം സംഘടിപ്പിച്ചു. കർക്കിടക മാസത്തിൽ ആരോഗ്യ

താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 72കാരൻ അറസ്റ്റിൽ

താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 72കാരൻ അറസ്റ്റിൽ. കുട്ടിയുടെ സമീപവാസിയെയാണ് അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടർന്ന്