കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചന്ദ്രശേഖരൻ തിക്കോടിയുടെ പുതിയ നോവലായ മൂന്നു ജയിലുകൾ പുസ്‌തക ചർച്ച സംഘടിപ്പിക്കുന്നു. 2025 ജൂലായ് 31 വ്യാഴം 3 മണിക്ക് കൊയിലാണ്ടി സാംസ്‌കാരിക നിലയത്തിൽ നടക്കുന്ന പരിപാടി അഡ്വ: കെ സത്യൻ (വൈസ് ചെയർമാൻ കൊയിലാണ്ടി നഗരസഭ) ഉദ്ഘാടനം ചെയ്യും പി.കെ ഭരതൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുചുകുന്ന് ഭാസ്‌കരൻ സ്വാഗതവും ആശംസിക്കും. ഡോ:സോമൻ കടലൂർ പുസ്‌തക അവതരണം നടത്തും. പി.വേണുമാസ്‌റ്റർ (സെക്രട്ടറി താലൂക്ക് ലൈബ്രറി കൗൺസിൽ) മുഖ്യാതിഥിയാവും. ബിജേഷ് ഉപ്പാലക്കൽ, ചേനോത്ത് ഭാസ്‌കരൻ മാസ്‌റ്റർ, സുരേഷ് ഇ.കെ മൂടാടി ഷൈമ പി.വി ജെ. ആർ ജ്യോതിലക്ഷ്മി കെ.കെ രാജീവൻ എന്നിവർ പങ്കെടുക്കും.
കരുണാകരൻ കലാമംഗലം, വിനോദ് കക്കഞ്ചേരി ലത്തീഫ് കവലാട്, നാസർ കാപ്പാട്, ഗണേഷ് എന്നിവർ സന്നിഹിതരാകും. ചന്ദ്രശേഖരൻ തിക്കോടി മറുമൊഴി നൽകും. തുടർന്ന് പി. രവീന്ദ്രൻ നന്ദി രേഖപ്പെടുത്തും. കൊയിലാണ്ട് പബ്ലിക് ലൈബ്രറി സമ്മാനദാനം നൽകും.