വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ അനുമോദനവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ ഉന്നതവിജയികൾക്കുള്ള അനുമോദനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.  താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണു മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ ഷൈനി ബി.എൻ ലഹരിവിരുദ്ധ ബോധവൽക്കണ ക്ലാസെടുത്തു. എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് ജേതാക്കൾ, പ്ലസ് ടു , എസ് എസ് എൽ സി, ഉന്നത വിജയികൾ വായനശാല നടത്തിയ മറ്റ് വിവിധ മത്സരങ്ങളിലെ വിജയികൾ എന്നിവർക്ക് നായിക് ആദർശ് കെ.കെയുടെ ഓർമ്മക്ക് കുടുംബാംഗങ്ങൾ നൽകിയ ഉപഹാരം ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന് വായനശാല സംഗീത ഗ്രൂപ്പൊരുക്കിയ ചലച്ചിത്ര ഗാനാലാപനവും നടന്നു. വായനശാല പ്രസിഡണ്ട് ഡോ: മോഹനൻ നടുവത്തൂർ അദ്ധ്യക്ഷം വഹിച്ചു. കൗൺസിലർമാരായ ഷൈലജ ടി.പി, ലിൻസി മരക്കാട്ടു പുറത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വായനശാല സെക്രട്ടറി പി.കെ. ഷൈജു സ്വാഗതവും ട്രഷറർ രാഗേഷ് കുമാർ കെ. നന്ദിയും പറഞ്ഞു. പി.പി. രാധാകൃഷ്ണൻ, രജീഷ് പൂണിച്ചേരി, ദയാനന്ദൻ എ. ഡി, ജയൻ എ. ടി, നിധിൽ കെ.പി, വാവ മഗേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

ഡോക്ടർ എ പി ജെ അബ്ദുൽ കലാം രാഷ്ട്ര സേവാ പുരസ്കാരം രോഷ്നി വിനോദിന്

Next Story

സി.പി.ഐ (എം) പാലൂർ ബ്രാഞ്ച് മുൻ സെക്രട്ടറി സി. ചന്ദ്രൻ ചെറുപ്പ അന്തരിച്ചു

Latest from Local News

മണമൽ ചെമ്പിൽ വയൽ അങ്കണവാടിക്കുള്ള ആധാരം കൈമാറി

കൊയിലാണ്ടി നഗരസഭയിലെ പതിനേഴാം വാർഡിലെ 73ാം നമ്പർ അങ്കണവാടിക്കുവേണ്ടി ബാബു കല്യാണി, പ്രീതി ബാബു എന്നിവർ സൗജന്യമായി കൈമാറിയ ഭൂമിയുടെ ആധാരം

ജവഹർ ബാൽ മഞ്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചാച്ചാജി നാഷണൽ പെയിൻ്റിംഗ് കോമ്പറ്റീഷൻ ജില്ലാതല മത്സരം നവംബർ ഒന്നിന്

ജവഹർ ബാൽ മഞ്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചാച്ചാജി നാഷണൽ പെയിൻ്റിംഗ് കോമ്പറ്റീഷൻ ജില്ലാതല മത്സരം നവംബർ 1 ന് ശനിയാഴ്ച

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; 3.98 കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കോടികളുടെ കഞ്ചാവ് വേട്ട. ബാങ്കോക്കില്‍ നിന്ന് മസ്‌കറ്റ് വഴി സലാം എയര്‍ വിമാനത്തില്‍ എത്തിയ രാഹുല്‍ രാജ്